യു.എ.ഇ.യുടെ സമ്പന്നമായ ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ ഉമ്മുൽഖുവൈനിൽ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രശസ്തമായ തുവാം നഗരത്തിന്റെ അവശിഷ്ടങ്ങളാണ് മൂന്നുമാസത്തെ ഖനനത്തെത്തുടർന്ന് അൽ സിന്നിയ്യ ദ്വീപിൽ കണ്ടെത്തിയത്.
തുവാം നഗരത്തെക്കുറിച്ച് പുരാതന അറബിഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
യു.എ.ഇ.യുടെ ചരിത്രത്തിലേക്കുള്ള പുതുവഴിയായാണ് അൽ സിന്നിയ്യ ദ്വീപിലെ പര്യവേക്ഷണത്തെ വിലയിരുത്തുന്നത്. ഈ മേഖലയിൽ ഒട്ടേറെ പുരാവസ്തു ഗവേഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. സമൂഹവുമായും വ്യവസായവുമായും ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് പുതിയ കണ്ടുപിടിത്തങ്ങൾ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ.