Celebrities

‘ആദ്യം ഞാന്‍ റിജക്ട് ചെയ്ത സിനിമയായിരുന്നു ഉളെളാഴുക്ക്’; കാരണം വെളിപ്പെടുത്തി ഉര്‍വശി

കഥ കേട്ട ഉടന്‍ ഉളെളാഴുക്ക് എന്ന സിനിമ താന്‍ റിജക്ട് ചെയ്തിരുന്നതായി നടി ഉര്‍വശി പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് കാരണമല്ല താന്‍ ഈ പ്രോജക്ട് വേണ്ടന്ന് വെച്ചതെന്നും ഉര്‍വശി വ്യക്തമാക്കി. തന്നെ പ്ലസന്റ് ആയിട്ട് കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഉണ്ടെന്നും അതില്‍ നിന്നും മാറി കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. അതിനിടയില്‍ എപ്പോഴെങ്കിലുമൊക്കെ ഒന്ന് കരയുന്ന സിനിമ ചെയ്യാം എന്നേയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നെഗറ്റീവ് റോള്‍ ആയിരുന്നെങ്കില്‍ പോലും ഞാന്‍ ചെയ്‌തേനെ. ഇത്രയും ഇമോഷണല്‍ ആയിട്ടുള്ള സിനിമ എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല. എന്നെ പ്രേക്ഷകര്‍ ഈ വേഷത്തില്‍ കാണാന്‍ ആഗ്രഹിക്കില്ല’, ഇതാണ് കഥ കേട്ട ഉടനെ താന്‍ ക്രിസ്റ്റോയോട് പറഞ്ഞതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ‘ജഗദിശ്രീകുമാര്‍ എന്ന ആക്ടര്‍നെ സിനിമയില്‍ കാണുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മനസ്സ് ചിരിക്കാന്‍ തയ്യാറാകും. അതുപോലെതന്നെ ബാബു ആന്റണിയെയാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ കാണുന്നതെങ്കില്‍, 10 പേരെ ഇടിച്ചിടും എന്നുള്ള സാധനം നമ്മുടെ മനസ്സില്‍ അറിയാതെ തന്നെ വന്ന് ചേരും’…. അതുകൊണ്ടുതന്നെ ചില ക്യാരക്ടറുകള്‍ ചെയ്യാന്‍ പരിചിത മുഖങ്ങളാണ് നല്ലതെന്നും എന്നാല്‍ അതേസമയം ചില ക്യാരക്ടറുകള്‍ ചെയ്യാന്‍ പുതുമുഖങ്ങള്‍ ആണ് നല്ലതെന്നും നടി പറഞ്ഞു. ഇയാള്‍ എന്താണ് ചെയ്യുന്നത് എന്ന് പെട്ടെന്ന് ആളുകള്‍ക്ക് മനസിലാകരുതെന്നുണ്ടെങ്കില്‍ അതൊരു പുതുമുഖം ആണെങ്കില്‍ കുറച്ചുകൂടി ആളുകള്‍ക്ക് പെട്ടെന്ന് കണ്‍വേ ആകും എന്നും നടി വ്യക്തമാക്കി.

ഒരിക്കല്‍ ഇമേജിന്റെ പടുകുഴിയില്‍ വീണു പോയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ പ്രയാസമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഒരേ ക്യാരക്ടര്‍ താന്‍ സ്ഥിരം ചെയ്യാത്തതെന്നും, അതാകുമ്പോള്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ അവരുടെ ഉള്ളില്‍ ഒരു ചോദ്യമുണ്ടാകും, ഉര്‍വശി കോമഡി കഥാപാത്രം ആയിരിക്കുമോ സീരിയസ് ആയിരിക്കുമോ നെഗറ്റീവ് ക്യാരക്ടറായിരിക്കുമോ വില്ലത്തി ആയിരിക്കുമോ എന്നൊക്കെ. അതിലാണ് തനിക്ക് താല്‍പ്പര്യമെന്നും നടി വ്യക്തമാക്കി. ക്രിസ്റ്റോ ടോമിയുടെ വരാനിരിക്കുന്ന മലയാള ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രത്തില്‍ ഉര്‍വ്വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അര്‍ജുന്‍ രാധാകൃഷ്ണന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ജയ കുറുപ്പ് എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു