മലയാള സിനിമയിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു സിനിമയാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഈ സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ആണ് പ്രധാന വേഷത്തിൽ എത്തിയത് ഇരുവരുടെയും മേക്കപ്പ് അടക്കം വിമർശിക്കുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാൽ ഈ ചിത്രത്തിനെ കുറിച്ച് ഒരുപാട് വിമർശനങ്ങൾ എഴുതേണ്ട സാഹചര്യം വിനീത് ശ്രീനിവാസനും ഉണ്ടായിട്ടുണ്ട് വിനീതിന്റെ ക്രിഞ്ച് സിനിമകളിൽ ഒന്നാണ് ഇത് എന്നും തുടക്കം മുതൽ അവസാനം വരെ ഇതിൽ ക്ലീഷേ മാത്രമാണ് ഉള്ളത് എന്നുമാണ് പറയുന്നത്
തീയറ്ററിൽ അത്രത്തോളം വിജയം നേടിയെങ്കിലും ഓ ടി യിലെത്തിയപ്പോഴായിരുന്നു വിമർശനങ്ങളുടെ ഒരു വലിയ പെരുമഴ തന്നെ ഈ ചിത്രത്തിന് ഏൽക്കേണ്ടതായി വന്നത് എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ചിത്രത്തിലെ നടൻ കൂടിയായ ധ്യാൻ ശ്രീനിവാസ് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ സംഭവത്തെക്കുറിച്ച് ധ്യാൻ പറയുന്ന വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടുന്നത് തന്റെ പുതിയ സിനിമയുടെ പ്രമോഷൻ സംബന്ധമായി എത്തിയ സമയത്താണ് ഈ ഒരു സിനിമയെ കുറിച്ച് ധ്യാൻ സംസാരിക്കുന്നത്
ഏട്ടന് വലിയ തെറിവിളിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ അദ്ദേഹം ഇപ്പോൾ ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ സിനിമകളിൽ ഒന്ന് തന്നെയാണ് അദ്ദേഹം ആ ഒരു ടൈപ്പിലാണ് ഈ സിനിമ ചെയ്തത് എന്നാൽ മേക്കപ്പിന്റെ കാര്യത്തിൽ എനിക്ക് അജുവിനും ഒക്കെ സംശയം ഉണ്ടായിരുന്നു. ഇത് വർക്ക് ആവില്ല എന്ന് തോന്നിയിട്ടുണ്ടായിരുന്നു പക്ഷേ ഏട്ടൻ അത് വർക്ക് ആയി അൾട്ടിമേറ്റിൽ സംവിധായകന് വർക്ക് ആകുന്നുണ്ടോ എന്നതാണ് നോക്കേണ്ടത് സംവിധായകന് അത് വർക്ക് ആയിട്ടുണ്ട് എങ്കിൽ പിന്നെ മറ്റുള്ളവർ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
ഏട്ടനോട് നേരിട്ട് പറഞ്ഞിരുന്നില്ല എങ്കിലും ഞാനും അജുവും ഇതിനെക്കുറിച്ച് സംസാരിച്ചിട്ട് ഉണ്ടായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട് പിന്നെ മറ്റൊന്ന് സിനിമയിലെ ഗാനത്തെക്കുറിച്ച് വന്ന ട്രോൾ ആണ് സിനിമയിലെ ഗാനം എനിക്ക് വർക്കായി ഒരു പാട്ടാണ് എനിക്കത് വലിയ ഇഷ്ടമാണ് പക്ഷേ ഈ പാട്ട് തന്നെ രണ്ടുമൂന്നുവട്ടം ഇട്ടു വെറുപ്പിച്ചാൽ ആർക്കും അത് ഇഷ്ടമാവില്ല തീയേറ്ററിൽ വന്നപ്പോൾ ഇത്രയും നെഗറ്റീവ് വന്നിരുന്നില്ല ഇപ്പോൾ ഇത്രയും നെഗറ്റീവ് വരാൻ കാരണം ഓ ടി ടി യിൽ വർക്ക് ആവുന്ന സിനിമയല്ല ഇത് എന്നതുകൊണ്ട് തന്നെയാണ്
നമുക്കെല്ലാവർക്കും അറിയാം ഇത് ഓ ടി യിൽ വർക്ക് ആവില്ല എന്ന് കാരണം തീയറ്ററിൽ ഇരുന്ന വലിയൊരു സ്ക്രീനിൽ കാണുന്നതുപോലെയല്ല ഓ ടി വി കാണുന്നത് അപ്പോൾ ഇത് എന്താണ് തീരാത്തത് എന്നും ഇതിന് ലാഗ് ഉണ്ടല്ലോ എന്നും ഒക്കെ തോന്നിപ്പോകും ശരിക്കും ഉള്ള സിനിമ തന്നെയാണ് ഇത്
ആ പാട്ട് വളരെയധികം ഇഷ്ടമാണ് എങ്കിലും എപ്പോഴും വെറുപ്പിച്ചാൽ ആർക്കും ആവർത്തനവിരസിത തോന്നും ഹൃദയത്തിലും ഇതുപോലെ ഒരു പാട്ട് ഏട്ടൻ ഇട്ടിട്ടുണ്ട് എന്നെ കൂടുതൽ ആളുകളും തെറിവിളിക്കുന്നത് നീ ഈ സിനിമയെക്കുറിച്ച് തള്ളി മറച്ചല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ ഈ സിനിമ ഭീകര സംഭവമാണെന്ന് ഒന്നും പറഞ്ഞിട്ടില്ല ആവേശം എന്ന സിനിമയുമായി പിടിച്ചുനിൽക്കണ്ടേ അതിനെ മാത്രമാണ് ഞാൻ പറഞ്ഞത് അല്ലാതെ ഇത് വലിയ സിനിമയാണെന്നും പറഞ്ഞ് ഞാൻ തള്ളി മറിച്ചിട്ടില്ല എന്നും ശ്രീനിവാസൻ പറയുന്നു