കാറില്‍ കയറിയാല്‍ ഉടന്‍ എസി ഓണാക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ ? എന്നാലിത് നിങ്ങളുടെ ശ്വാസകോശാരോഗ്യത്തിന് ഹാനികരമാണ് . കാറിനുള്ളില്‍ കയറിയാല്‍ ഉടന്‍ എസി ഓണാക്കരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണ് നോക്കാം..
ഒരു വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം നിങ്ങള്‍ ഉപയോഗിക്കുന്ന കാറിന്റെ ബ്രാന്‍ഡിനെ ആശ്രയിച്ചിരിക്കുന്നു. ‘പ്രീമിയം വാഹനങ്ങള്‍ക്ക് ക്ലീനര്‍ വെന്റുകളും പൊടി പുറന്തള്ളുന്ന സാങ്കേതികവിദ്യകളും ഉണ്ട്. എന്നാല്‍ സാധാരണ മോഡലുകള്‍ എയര്‍കണ്ടീഷണര്‍ സ്വിച്ച് ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ രാസവസ്തുക്കള്‍ പുറത്തുവരാനുള്ള അപകടസാധ്യത കൂടുതലാണ്.
കാറിനുള്ളിലെ വായു വരണ്ടതു മാത്രമല്ല, പൊടിയും നിറഞ്ഞതാണ്. എസി വെന്റുകള്‍ പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ പൊടി അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിക്കും. അതുപോലെ കാറിനുള്ളിലെ ഊഷ്മാവ് നിങ്ങളുടെ ശ്വാസകോശത്തിന്റെ സാധാരണ താപനിലയേക്കാള്‍ കൂടുതലായിരിക്കും. ഇത് നിങ്ങളുടെ ശ്വാസകോശം വരണ്ടുപോകാന്‍ ഇടയാക്കും. പൊടി അലര്‍ജിക്ക് സാധ്യതയുള്ള ഒരാളാണ് നിങ്ങള്‍ എങ്കില്‍ സ്ഥിതി വഷളാക്കുകയും ചെയ്യും.
മലിനമായ വായുവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് തുമ്മല്‍, അലര്‍ജി, മൂക്കിലും തൊണ്ടയിലും വരള്‍ച്ച തുടങ്ങിയ ഹ്രസ്വകാല പ്രശ്‌നങ്ങള്‍ക്കും ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
കാറിലേക്ക് പ്രവേശിച്ചാലുടന്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തി അഞ്ച് മിനിറ്റ് നേരം കാത്തിരിക്കൂ. ഉള്ളിലെ താപനില തണുക്കുകയും സാധാരണ നിലയിലേക്ക് വരികയും ചെയ്തതിന് ശേഷം വേണം എസി ഓണാക്കാന്‍. ബെംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ബസവരാജ് എസ് കുമ്പാര്‍ ആണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.