ചർമ്മ സംരക്ഷണത്തിൽ പ്രധാനിയാണ് തേൻ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ തേൻ ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കും. തേൻ ചർമ്മ സംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കണമന്ന് നോക്കാം.ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാൻ ഉപയോഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാൻ വളരെ നല്ലതാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. നല്ല തിളക്കമുള്ള ചർമ്മത്തിന് ഈ ക്ലെൻസർ ഏറെ സഹായിക്കും.തേൻ ഉപയോഗിച്ചുള്ള സ്ക്രബുകൾ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളുമൊക്കെ തടയാൻ സഹായിക്കും. ഇതിനായി പഞ്ചസാരയ്ക്കൊപ്പമോ അല്ലെങ്കിൽ ഓട്സിന് ഒപ്പമോ തേൻ ചേർത്ത് മുഖം നന്നായി സ്ക്രബ് ചെയ്യുക.മുഖക്കുരു കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. നല്ല തേൻ വേണം ഇതിനായി ഉപയോഗിക്കാൻ. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുന്നത് പല ഗുണങ്ങളും നൽകും.