തെന്നിന്ത്യൻ സിനിമാ രംഗത്ത് കുറച്ച് കാലം മാത്രം നായികയായി തിളങ്ങിയ താരമാണ് സോണിയ അഗർവാൾ. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയിലൂടെ വൻ ആരാധക വൃന്ദമുണ്ടാക്കാൻ സോണിയക്ക് കഴിഞ്ഞു. എന്നാൽ കരിയറിൽ പിന്നീട് വലിയ വീഴ്ചയാണ് സോണിയക്കുണ്ടായത്. സംവിധായകൻ സെൽവരാഘവുമായുള്ള വിവാഹമാണ് ഇതിന് കാരണമായത്. 2006 ൽ വിവാഹിതരായ ഇരുവരും 2010 ൽ വേർപിരിഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ. സോണിയയുടെ കരിയറിനെ ബാധിച്ചത് സെൽവരാഘവുമായുള്ള വിവാഹമാണെന്ന് സുബൈർ പറയുന്നു. ഒരു തമിഴ് മീഡിയയോടാണ് പ്രതികരണം. കരിയറിലെ പീക്കിലാണ് സെൽവരാഘവനുമായി സോണിയ പ്രണയത്തിലാവുന്നത്.
2006 ൽ വിവാഹം ചെയ്തു. നാല് വർഷത്തിനുള്ളിൽ വിവാഹ ബന്ധം പിരിഞ്ഞു. പിരിഞ്ഞതിന് ശേഷം രണ്ട് പേരും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. സെൽവരാഘവൻ രണ്ടാമത് വിവാഹം ചെയ്തു. സോണിയ ഫീൽഡ് വിട്ട് പോവുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. വിവാഹ മോചനത്തിന് കാരണം സോണിയയുടെ അഹംഭാവമാണെന്ന് നേരത്തെ ഗോസിപ്പ് വന്നിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് സുബൈർ പറയുന്നു. നാല് വർഷം അവർ പ്രണയത്തിലായിരുന്നു. മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്തു. പരസ്പരം അടുത്തറിഞ്ഞ ശേഷമാണ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് നാല് വർഷം ജീവിച്ചു. അതിനാൽ ഈ വാദം തെറ്റാണെന്ന് സുബൈർ പറയുന്നു.
ചില ദുശ്ശീലങ്ങൾക്ക് സോണിയ അടിമപ്പെട്ടെന്നാണ് പുറത്തുണ്ടായ സംസാരം.സെൽവരാഘവന് അതിൽ നിന്നും അവരെ പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞില്ല. ഇത് ഇവർക്കിടയിൽ പ്രശ്നമുണ്ടാക്കിയെന്നാണ് പുറത്ത് വന്ന സൂചനകളെന്നും സുബൈർ പറയുന്നു. ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സോണിയയെ മദ്യപാനിയാക്കിയെന്നും ഇത് കരിയറിനെ ബാധിച്ചെന്നും സുബൈർ പറയുന്നു. ചില ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു. അതവരുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ഫീൽഡ് വിടാൻ അതും കാരണമാണ്. പിന്നീട് ചെയ്ത സിനിമകളൊന്നും നന്നായില്ല. കരിയറിനെ ഏറ്റവും ആദ്യം ബാധിച്ചത് വിവാഹമാണ്. വിവാഹ ശേഷം വീട്ടമ്മയായി. ഇതിനിടെ ചില ശീലങ്ങൾ തുടങ്ങി.
ഒരു വശത്ത് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ, മറുവശത്ത് കരിയറിലും. രണ്ടും സോണിയയെ ഡിപ്രഷനിലെത്തിച്ചു. ഇതിനിടെ സിനിമാ രംഗത്തെ സ്ഥാനം നഷ്ടപ്പെട്ടു. തിരക്കുള്ള സമയത്ത് വിവാഹം ചെയ്തത് വലിയ തെറ്റായി. തിരിച്ച് വന്നപ്പോഴേക്കും ആ സ്ഥാനത്തേക്ക് പകരം ആൾക്കാരെത്തി. തൃഷയെ പോലെയോ നയൻതാരയെ പോലെയോ ഇന്നും നായികയായി അഭിനയിക്കാമായിരുന്നു. ഒരു കാലഘട്ടത്തിൽ അവർ ചെയ്തത് വലിയ സിനിമകളാണ്. ചിമ്പു, ധനുഷ് തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിച്ചു. അന്ന് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് വിവാഹം ചെയ്ത് അഭിനയം നിർത്തി. ഇതാണ് സോണിയയുടെ സിനിമാ കരിയറിനെ ബാധിച്ചതെന്നും സുബൈർ പറയുന്നു.