കൊച്ചി: ആലുവയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. സഫീറിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിലായത്.
ഡല്‍ഹയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു മുനീശ്വരനഗർ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഒരു കിലോയോളം തൂക്കം വരുന്ന എംഎഡിഎംഎ കടത്താൻ ശ്രമിച്ചത്.
മറ്റൊരാൾകൂടി സംഘത്തിലുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.