മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല . മണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല എന്ന് തന്നെ പറയാം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും അവിടുത്തെ താഴ്വാരങ്ങളും ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെ ചേർന്നാലേ മണാലി യാത്ര പൂർണ്ണമാവുകയുള്ളൂ. ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണു കുളു ജില്ലയുടെ ഭാഗമായ മണാലി സ്ഥിതിചെയ്യുന്നത്. മഞ്ഞില്‍ മൂടിക്കിടക്കുന്ന പര്‍വ്വതനിരകളും പച്ചവിരിച്ച മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയുമാണ് മണാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയിലാണു സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രം. സമുദ്ര നിരപ്പിൽ നുന്നും 2020 മീറ്റർ അഥവാ 6398 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹംതാ പാസ് ട്രക്ക്, ചന്ദ്രഖാനി പാസ് ട്രക്ക്, ചന്ദ്രതാൽ ലേക്ക് ട്രക്ക്, ബിയാസ്കുണ്ഡ് ട്രക്ക് തുടങ്ങിയ പ്രശസ്തമായ പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് കൂടിയാണ് മണാലി.വർഷം മുഴുവൻ തണുപ്പ് അനുഭവപ്പെടുന്ന ഇടമായതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണു കുളു മണാലി പ്രദേശങ്ങള്‍..!ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെ കാണാനുണ്ടെങ്കിലും ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറേയേറെ ഇടങ്ങളുണ്ട്.
ഹഡിംബാ ക്ഷേത്രം,മാൾ റോഡ്, മ്യൂസിയം ഓഫ് ഹിമാചൽ കൾച്ചർ ആന്ഡഡ് ഫോക് ആർട്, ക്ലബ് ഹൗസ്, മനു ക്ഷേത്രം, ടിബറ്റൻ ആശ്രമങ്ങള്‍, സോലാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, നഗ്ഗാർ വില്ലേജ്,റഹാല വെള്ളച്ചാട്ടം, കോത്തി, അർജുൻ ഗുഫാസ ഓൾഡ് മണാലി, വൻ വിഹാർ, മണാലി സാങ്ച്വറി തുടങ്ങിയവയാണവ.മണാലിക്ക് ചുറ്റും പൈന്‍ മരങ്ങള്‍ കൊണ്ട് നാച്ചുറന്‍ ഫെന്‍സിങ് തീര്‍ത്തിരിക്കുന്നു ഹിമാചല്‍ സര്‍ക്കാര്‍. മരങ്ങള്‍ കൊണ്ട് ഒരു സുരക്ഷിത കാവല്‍. എന്നാല്‍ മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വഷിഷ്ട് എന്ന ചെറിയൊരു ഗ്രാമമുണ്ട്. അവിടെ ചെന്നാല്‍ മണാലി താഴ്‌വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഓള്‍ഡ് മണാലിക്കും ഞങ്ങള്‍ നില്‍ക്കുന്ന വശിഷ്ട് ഗ്രാമത്തിനും ഇടയിലൂടെ ഒരു നദി ഒഴുകുന്നുന്നുണ്ട്. അതാണു ബിയാസ് നദി.ചരിത്രവും ഐതീഹ്യവും സൗന്ദര്യവും കൂടിക്കലര്‍ന്ന് ഒന്നാഴൊഴുകുകയാണു ബിയാസ് നദി.
ഈ വിന്ററില്‍ വലുതും ചെറുതുമായ ഒരായിരം വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ നൂലുപോലെ ഒഴുകുന്ന ബിയാസില്‍ വെള്ളം തീരെ കുറവാണ്.മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്. നേരെ മുമ്പോട്ട് നോക്കിയാല്‍, ധര്‍മ്മസല, ചമ്പ എന്നൊക്കെ പറയപ്പെടുന്ന മലനിരകള്‍. ദലൈലാമക്ക് അഭയം കൊടുത്തിരുന്നത് അവിടെയായിരുന്നു. ഒരു ഹിൽ സ്റ്റേഷൻ ആയതുകൊണ്ടു തന്നെ വർഷത്തിൽ എപ്പോൾ വേണമെങ്കിലും സഞ്ചരിക്കുവാൻ സാധിക്കുന്ന ഇടമാണ് മണാലി, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്. ഈ സമയത്ത് മഞ്ഞു വീഴ്ചയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാം,വേനൽക്കാലത്ത് ഇവിടെ അധികം ചൂടില്ലാത്ത തരത്തിലുള്ള കാലാവസ്ഥയായിരിക്കും.