പാലക്കാട്: ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തില്‍. ആഗസ്റ്റ് 31 മുതല്‍ പാലക്കാട് യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംഘ പരിവാർ നിർണ്ണായക യോഗം 3ദിവസം നീണ്ടു നിൽക്കും. അഖിലേന്ത്യ പരിവാര്‍ സാമന്വയ ബൈടക്ക് എന്നറിയപ്പെടുന്ന ഈ യോഗം ആര്‍എസ്എസിന്റെ ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗമാണ്.
ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്, ബിജെപി അധ്യക്ഷൻ JP നദ്ധ യും യോഗത്തിൽ പങ്കെടുക്കും. അഖില ഭാരതീയ സമന്വയ ബൈട്ടക്കിൽ ആണ് ആര്‍എസ്എസ് വിവിധ പരിവാർ പ്രസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും
ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ബിജെപി അധ്യക്ഷനും ആര്‍എസ്എസ് മേധാവിയും പങ്കെടുക്കുന്ന യോഗം നിര്‍ണായകമാകും.
ബിജെപി യുടെ നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ഉള്‍പ്പടെ ചര്‍ച്ച ആകും. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ ദേശീയ തലത്തിലെ തിരിച്ചടിക്കും രാമ ക്ഷേത്ര പ്രതിഷ്ഠക്കും ശേഷം നടക്കുന്ന ആദ്യ ദേശീയ പരിവാര്‍ യോഗം നിര്‍ണ്ണായകമാണ്.