ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന സ്വന്തമാക്കി ഇന്ത്യ. ബംഗളൂരു, ചിന്നസ്വാമിസ്റ്റേഡിയത്തില്‍ നാല് റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് നേടിയിരുന്നത്. സ്മൃതി മന്ഥാന (120 പന്തില്‍ 136), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (88 പന്തില്‍ പുറത്താവാതെ 103) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടാനാണ് സാധിച്ചത്. ലൗറ വോള്‍വാര്‍ട്ട് (135), മരിസാനെ കാപ്പ് (114) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ഥാനയും ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചതോടെ കൂറ്റൻ സ്കോർ പിറക്കുകയായിരുന്നു. 120 പന്തിൽ രണ്ടു സിക്സും 18 ഫോറുമടക്കം 136 റൺസെടുത്താണ് താരം പുറത്തായത്.
ഹർമൻപ്രീത് കൗർ കൂടി മത്സരത്തിൽ മൂന്നക്കം നേടിയതോടെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ വെച്ചുനീട്ടിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് ഇന്ത്യ നേടിയത്. 88 പന്തിൽ 103 റൺസെടുത്ത നായിക ഹർമൻപ്രീത് പുറത്താകാതെ നിന്നു. മന്ദാനക്കു പുറമെ, ഷഫാലി വർമ (38 പന്തിൽ 20), ദയാലൻ ഹേമലത (41 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 13 പന്തിൽ 25 റൺസെടുത്ത് റിച്ച ഘോഷ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ പ്രോട്ടീസ് ക്യാപ്റ്റൻ ലോറ വോൾവാർഡ് പുറത്താകാതെ 135 റൺസ് നേടി ഇന്ത്യക്ക് ഭീഷണി ഉയർത്തി. മാരിസാന്നെ കാപ്പും (114) സെഞ്ച്വറിയടിച്ചതോടെ ഇന്ത്യ വിയർത്തു. 180 റൺസിന്റെ ഈ കൂട്ടുക്കെട്ട് പാെളിച്ച് ദീപ്തി ശർമ്മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവസാന ഓവറില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കെ 11 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജ വസ്ത്രക്കറുടെ ആദ്യ പന്തില്‍ വോള്‍വാര്‍ട്ട് ഒരു റണ്ണെടുത്തു. അടുത്ത പന്ത് നാദിന്‍ ഡി ക്ലാര്‍ക്ക് ബൗണ്ടറി പായിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ നാദിന്‍ വിക്കറ്റ് നല്‍കി മടങ്ങി. മൂന്നാം പന്തില്‍ മറ്റൊരു വിക്കറ്റ് കൂടെ. നൊന്‍ഡുമിസോ ഷാന്‍ഗേസാണ് (0) മടങ്ങിയത്. പിന്നീട് അസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്.
ക്രീസിലെത്തിയ മീകെ ഡി റിഡ്ഡര്‍ അഞ്ചാം പന്തില്‍ ഒരു റണ്ണെടുത്തു. അവസാന പന്തില്‍ വോള്‍വാര്‍ട്ടിന് റണ്ണൊന്നും നേടാന്‍ സാധിച്ചതുമില്ല. 135 പന്തുകള്‍ നേരിട്ട വോള്‍വാര്‍ട്ട് മൂന്ന് സിക്‌സും 12 ഫോറും നേടി. 94 പന്തുകള്‍ നേരിട്ട കാപ്പ് മൂന്ന് സിക്‌സും 11 ഫോറും നേടി. തസ്മിന്‍ ബ്രിട്‌സ് (5), അന്നെകെ ബോഷ് (18), സുന്നെ ലുസ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പൂജ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.