Kerala

‘കെഎസ്‌ആര്‍ടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്, ബസ് വഴിയില്‍ തടയരുത്’; മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ​ഗണേഷ്കുമാറിന്റെ അഭ്യർത്ഥന.

ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ വാഹനത്തിന്റെ നമ്പറുള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം സിഎംഡിക്ക് പരാതി നല്‍കാം. ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കുന്നു. ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാല്‍ അവര്‍ക്കും പരാതി നല്‍കാവുന്നതാണ്.