ആലപ്പുഴ: വണ്ടാനം നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 6 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വാസ്ഥ്യങ്ങളും കൂടിയതോടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഛർദ്ദിയും മറ്റ് ശാരീരിക അസ്വാസ്യങ്ങളും വർദ്ധിച്ചതോടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്നും നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.