മാങ്ങാ സീസൺ കഴിയുന്നതിനുമുന്നെ ഒരു കിടിലൻ ഐറ്റം തയ്യറാക്കി നോക്കിയാലോ? സംഭവം മറ്റൊന്നുമല്ല, മാങ്ങാ സാദമാണ് താരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന മാങ്ങാ സാദം റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൊന്നി അരി ( വേവിച്ചത് ) – മൂന്ന് കപ്പ്
- മാങ്ങ ( ഗ്രേറ്റ് ചെയ്തത് ) – അര കപ്പ്
- പച്ചമുളക് – 2 എണ്ണം
- തേങ്ങ ( തിരുമ്മിയത് ) – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
- കായപ്പൊടി – കാൽ ടീ സ്പൂൺ
- ഉലുവപ്പൊടി – കാൽ ടീ സ്പൂൺ
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പിട്ട് കടുക് വറുക്കുക.അതിലേക്ക് രണ്ടു മുതൽ എഴുവരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. വേവിച്ചു വെച്ചിരിക്കുന്ന ചോറും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.