നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. ഒട്ടുമിക്ക വീട്ടിലും ചേനയുണ്ടാകും, ഇത് വെച്ച് ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- ചേന ( വേവിച്ച് അരച്ചത് ) – രണ്ട് കപ്പ്
- റവ – ഒരു കപ്പ്
- സവാള – ഒന്ന് ( ചെറുതായി അരിഞ്ഞത് )
- പച്ചമുളക് – രണ്ട് എണ്ണം
- ഇഞ്ചി അരച്ചത് – ഒരു ടീസ്പൂൺ
- വെളുത്തുള്ളി അരച്ചത് – ഒരു ടീസ്പൂൺ
- കുരുമുളക് പൊടി – ഒരു ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകൾ ഒരുമിച്ചാക്കി കുഴച്ചെടുക്കുക. അതിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.