നേന്ത്രപ്പഴവും ബ്രഡും ചേർത്ത് രുചികരമായ നാലുമണി പലഹാരം തയ്യാറാക്കി നോക്കിയാലോ? ബ്രഡ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് എളുപ്പം ഉണ്ടാക്കി കൊടുക്കാവുന്ന ഒരു വിഭവമാണ് ബ്രഡ് ബനാന ബോൾസ്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർക്കുക. ബ്രാണ്‍ നിറം ആകുന്നത് വരെ നല്ല പോലെ വഴറ്റുക.
ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ചേർത്ത് നല്ല പോലെ വഴറ്റിയ ശേഷം മാറ്റി വയ്ക്കാം. ശേഷം ബ്രഡ് എടുത്ത് ബ്രഡിന്റെ അരികുകൾ വെള്ളത്തിൽ മുക്കി സോഫ്റ്റാക്കി എടുക്കുക. ഇതിലേക്ക് ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് ബോളാക്കിയെടുക്കുക. ഇത് ബ്രഡ് പൊടിയിൽ മുക്കിയെടുത്ത ശേഷം നന്നായി എണ്ണയിൽ വറുത്ത് കോരുക. കൊതിയൂറും ബ്രഡ് ബനാന റോൾ റെഡിയായി. ചൂടോടെ കഴിക്കാവുന്നതാണ്.