ആഹാരം പാര്‍പ്പിടം വായു ജലം ഇവയാണ് ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന ഘടകങ്ങള്‍. മറ്റെന്തും ഇതിനു പിന്നാലെ മതിയാകും. എന്നാല്‍, ശ്വാസ വായു ഇല്ലാതെ, കുടിക്കാന്‍ ഒരിറ്റു ജലം കിട്ടാതെ, ഭക്ഷണമില്ലാതെ ജീവിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയും ഇത് ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, സമീപ ഭാവിയില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ കുടിനീരില്ലാതെ മരണവെപ്രാളപ്പെടുകയാണ്. ഇതാ രാജ്യത്തിന്റെ സിലിക്കണ്‍ സിറ്റിയായ ബംഗളൂരുവിലും കുടിവെള്ളം തേടിയുള്ള പരക്കം പാച്ചിലിലാണ് ജനം. ബംഗളൂരുവില്‍ അതിരൂക്ഷമായിരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം തേടി കോര്‍പ്പറേഷന്‍ അധികൃതരും സര്‍ക്കാരും നെട്ടോട്ടമോടുകയാണ്.
ഇതോടെ നഗരത്തിലെ താമസക്കാരോട് ശുദ്ധജലം ഉപയോഗിക്കുന്നതിന് നിയന്ത്രണം വേമണെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബംഗളൂരുവിലെ ജല വിതരണ ബോര്‍ഡ് കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വാഹനങ്ങള്‍ കഴുകുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്ക്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ആദ്യം 5000 രൂപ പിഴയും പിന്നീട് ഓരോ തവണ ലംഘിക്കുമ്പോഴും 500 രൂപ വീതവും പിഴ ചുമത്താനാണ് തീരുമാനം. 1.3 കോടി ജനസംഖ്യയുള്ള ബംഗളൂരുവില്‍ വെള്ളത്തിന്റെ ദൈനംദിന ആവശ്യങ്ങളില്‍ പ്രതിദിനം 1,500 ദശലക്ഷം ലിറ്ററിന്റെ വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിന് പുറമെ തുമാകുരു, ഉത്തര കന്നഡ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളും കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 236 താലൂക്കുകളെ ഇതിനോടകം വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 219 താലൂക്കുകള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ തേടുന്നുണ്ട്.
ടാങ്കറുകളുടെ പ്രവര്‍ത്തന ചെലവില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്ന് 200 ഓളം സ്വകാര്യ ടാങ്കറുകളെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നാല് മാസത്തേക്ക് ഏറ്റെടുത്തിട്ടുണ്ട്. അനധികൃത ടാങ്കറുകളുടെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റോമന്‍ ജലസംഭരണികളെ കുറിച്ച് ചിന്തിക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്. ഒരു നഗരത്തിനു വേണ്ടുന്നതിലും അധികം ജലം ഭൂഗര്‍ഭ അറയില്‍ സംഭരകിക്കാന്‍ കഴിയുന്ന സംവിധാനം റോമില്‍ ഉണ്ടായിരുന്നു. ഇതേ മാതൃകയില്‍ ബംഗളൂരുവിന്റെ ഭാവിയെ നിശ്ചയിക്കാന്‍ കഴിയുമോ എന്നാണ് ആലോചനകള്‍.
എന്താണ് റോമന്‍ കുടിവെള്ള സംഭരണം
എ.ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, പ്രൊവിന്‍സിലെ നിംസിലെ റോമന്‍ നിവാസികള്‍ അഴരുടെ നഗരത്തിന് പ്രകൃതിയില്‍ നിന്നും ലഭിക്കുന്നതിലും അധികം വെള്ളം വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി റോമാക്കാര്‍ നൂറു ദശലക്ഷം സെസ്റ്റര്‍സെസ് ചെലവഴിച്ചു. ഉസെസിനടുത്ത്, റോമന്‍ എഞ്ചിനീയര്‍മാര്‍ സമൃദ്ധമായ ജലസ്രോതസ്സ് കണ്ടെത്തി. അവര്‍ ജലാശയങ്ങളുടെയും ഭൂഗര്‍ഭ പൈപ്പുകളുടെയും സമര്‍ത്ഥമായ സംവിധാനം ഉപയോഗിച്ച് പര്‍വതങ്ങളിലൂടെയും താഴ്‌വരകളിലൂടെയും 75 കിലോമീറ്റര്‍ ദൂരം വെള്ളം തിരിച്ചുവിടാന്‍ പദ്ധതി തയ്യാറാക്കി. ഗാര്‍ഡ് നദിയുടെ വലിയ തോടിന്റെ പ്രതിസന്ധി നേരിടാനായി 360 മീറ്റര്‍ നീളവും 48 മീറ്റര്‍ ഉയരവുമുള്ള ഒരു കൂറ്റന്‍ ത്രിതല അക്വഡക്റ്റ് സ്ഥാപിച്ചു. ഇതിന് പ്രതിദിനം 40,000 ക്യുബിക് മീറ്റര്‍ വെള്ളം വഹിക്കാന്‍ ശേഷിയുണ്ട്. നിംസിലെ നിവാസികള്‍ക്ക് സമൃദ്ധമായ ജല ലഭ്യതയുംെ ഇതിലൂടെ ഉറപ്പാക്കുകയും ചെയ്തു.
ബംഗളൂരുവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍
1950ല്‍ ബംഗളൂരുവിലെ ജനസംഖ്യ ഏകദേശം 7,46,000 ആയിരുന്നു. ഇന്ന് അത് 14.4 ദശലക്ഷമാണ്. 2024 ഏപ്രില്‍, മെയ് മാസങ്ങളിലെ വരവ് കണക്കാക്കാതെയാണിത്. കെംപഗൗഡ മുതല്‍ വോഡയാര്‍ വരെ, നഗരം നിര്‍മ്മിച്ചവര്‍ തടാകങ്ങളുടെ ഒരു ശൃംഖല, പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള രാജ കലുവെകള്‍, ഡ്രൈനേജ് സംവിധാനങ്ങള്‍, ഭൂഗുരുത്വാകര്‍ഷത്തെ മനസ്സിലാക്കിയുള്ള റോമന്‍ നിര്‍മ്മിതികളുടെ മാതൃകയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. നഗരത്തിന് 100 കിലോമീറ്റര്‍ അകലെയും നഗരത്തിന് 300 മീറ്റര്‍ താഴെയുമുള്ള കാവേരിയില്‍ നിന്നുള്ള ജലവിതരണം പ്രതിദിനം 1,450 ദശലക്ഷം ലിറ്ററാണ്. മോശം ആസൂത്രണം, വ്യാപകമായ നഗരവല്‍ക്കരണം, നിര്‍വികാരത, നിസ്സംഗത എന്നിവമൂലം മഴവെള്ളം സംഭരിക്കാന്‍ പോലും ഇടമില്ലാതിയി മാറിയിരിക്കുകയാണ്.
വാസ്തു ശില്പിയും ദീര്‍ഘദര്‍ശിയുമായ ടോണി കുന്നേല്‍ അടുത്തിടെ ഒരു പ്രബന്ധം തയ്യാറാക്കിയിരുന്നു. അതില്‍ അദ്ദേഹം ജലത്തിന്റെ ഒരു RBI വിഭാവനം ചെയ്തു. മഡിവാളയിലെ ആലിപ്പഴം, ഹെബ്ബാളിലെ വരണ്ട അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ജല സംരക്ഷണവും സൂക്ഷിപ്പുമാണ് പ്രതിപാദിച്ചത്. ഒരു ജോബോ ഗ്രിഡില്‍ 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ട് കൂറ്റന്‍ തുരങ്കങ്ങള്‍ നിര്‍മ്മിക്കുക. വടക്ക് നിന്ന് തെക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും ഉപരിതലത്തില്‍ നിന്ന് 20 മീറ്റര്‍ താഴേക്കും ഓടുന്ന, ഡിച്ച് വിച്ചുകളും ടണല്‍ ബോറിംഗ് മെഷീനുകളും ഉപയോഗിച്ച് നിര്‍മ്മിക്കുക. കോണ്‍ക്രീറ്റ് ചെയ്ത് സബ്മേഴ്സിബിള്‍ പമ്പുകള്‍ ഘടിപ്പിച്ച് ഇതിലേക്ക് മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ശേഖരിച്ച് വെയ്ക്കുക.
അണ്ടര്‍വാട്ടര്‍ ടണലുകള്‍ ഗതാഗത ജലപാതകളായി ഇരട്ടിയാക്കാനും തടാകങ്ങള്‍ ഒരിക്കലും വറ്റാനും ഇടവരില്ല. ഇതോടെ ഒരു ദശാബ്ദത്തിനുള്ളില്‍ ബംഗളൂരുവിന് അതിന്റെ നല്ല കാലാവസ്ഥ വീണ്ടെടുക്കാനും എയര്‍ കണ്ടീഷന്‍ഡ് നഗരമായി പുനര്‍നാമകരണം ചെയ്യാനും കഴിയും. ഇത്രയും വ്യാപ്തിയുള്ള ഒരു പദ്ധതിക്ക് 7000 കോടി രൂപയോളം ചിലവാകുമെന്നാണ് കണക്ക്. 2023ല്‍ ബംഗളൂരുവിന്റെ റിയല്‍ എസ്റ്റേറ്റ് വിറ്റുവരവ് 130 ബില്യണ്‍ ഡോളറാണെങ്കില്‍, നല്ല വെള്ളത്തിനും നല്ല കാലാവസ്ഥയ്ക്കും വേണ്ടി ചെലവഴിച്ച ഒരു ബില്യണ്‍ എന്നത് വലിയ മാറ്റമാണ്. ഒരു വര്‍ഷത്തില്‍ 60 മഴയുള്ള ദിവസങ്ങളുണ്ട്, അതില്‍ 40 ദിവസങ്ങളില്‍ 1 സെന്റിമീറ്ററില്‍ താഴെയും 10 ദിവസങ്ങളില്‍ മാത്രം 5 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നു. അതിനാല്‍ തുരങ്കങ്ങള്‍ ഉപയോഗ ശൂന്യമാകുമോ എന്ന ആശങ്കയുമുണ്ട്.