കേരള സര്‍ക്കാരിന്റെ കീഴില്‍ പിഎസ്‌സി പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലി നേടാന്‍ തയ്യാറാണോ നിങ്ങള്‍? എങ്കില്‍ ഇതാ വിവിധ തസ്തികകള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ജോലികളില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.
താല്‍ക്കാലിക നിയമനം
ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക നിയമനം നടത്തുന്നു. ചുവടെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് / മെസഞ്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങള്‍ക്ക് www.trida.kerala.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളില്‍ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസില്‍ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോണ്‍ : 0471 2722748, 2722238, 2723177) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.
പ്രോജ്ക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 ഡിസംബര്‍ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവുണ്ട്. നിയമനത്തിനായി വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലെ ഓഫീസില്‍ ജൂണ്‍ 21ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.
ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്നീഷ്യന്‍, ഇ സി ജി ടെക്നീഷ്യന്‍, ഒ ടി ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്നോളജിയാണ് എക്കോ/ ടി എം ടി എന്നിവയാണ് ടെക്നീഷ്യന് ഉണ്ടായിരിക്കേണ്ട യോഗ്യത. ഇന്റര്‍വ്യൂ ജൂണ്‍ 22ന് രാവിലെ 10.30ന്.
ഇ സി ജി ടെക്നീഷ്യന് വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്നോളജി എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് 12 മണി.
ഒ ടി ടെക്നീഷ്യന് പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നോളജി. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് രണ്ട് മണി.
എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫിസിയോതെറാപിസ്റ്റ് നിയമനം
തൃശൂര്‍ ജില്ലയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഫിസിയോതെറാപിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദം. സ്പോര്‍ട്സ് മെഡിസിനില്‍ സര്‍ട്ടിഫിക്കറ്റ്/പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 21,000 രൂപ. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഹാജരാകണം. ഫോണ്‍: 0487 2994110.
ലൈബ്രേറിയന്‍ നിയമനം
ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രതിമാസ വേതനം 22000 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28 നകം ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.
പൊതുമേഖല സ്ഥാപനങ്ങളില്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തസ്തിക ഉള്‍പ്പെടെ വിവിധ ഒഴിവുകളില്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
സിഡ്‌കോ, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടെക്‌സ്‌ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, വിവിഡ് (വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ (കിഫ്ബി സബ്‌സിഡിയറി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി.എല്‍) ലിമിറ്റഡിലെ വിവിധ തസ്തികകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും: kpesrb.kerala.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ താല്‍ക്കാലിക നിയമനം
ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ വയലിന്‍, ഡാന്‍സ് (കേരള നടനം), വോക്കല്‍, മൃദംഗം വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ വയലിന്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21നും ഡാന്‍സ് വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 26നും വോക്കല്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 27നും മൃദംഗം വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 28നും അതാത് ദിവസം രാവിലെ 10ന് കോളജില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: 0471 2336369
ആര്‍സിസിയില്‍ താത്കാലിക നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂണ്‍ 24ന് രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in
ഫാര്‍മസിസ്റ്റ് താത്കാലിക നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് ജൂണ്‍ 25ന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in