മില്‍മയില്‍ നിരവധി തൊഴിലവസരങ്ങള്‍. മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍ക്കാലിക നിയമനമായിരിക്കും. ഒഴിവുകള്‍, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്
ഒഴിവ്-1
ശമ്പളം-30,000
40 വയസാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യത-മാര്‍ക്കറ്റിംഗില്‍ എംബിഎ, അല്ലെങ്കില്‍എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഏതെങ്കിലും എഫ്എംസിജിയില്‍ ക്ലയന്റ് ഫേസിംഗ് റോള്‍.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്
ഒഴിവ്-1
ശമ്പളം- 25,000 രൂപ
ഉയര്‍ന്ന പ്രായപരിധി -40 വയസ്
യോഗ്യത- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ എംബിഎ അല്ലെങ്കില്‍ ഡിജിറ്റല്‍ ടെക്‌നോളജിയില്‍ ബിഎസ്സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ എസ്ഇഒ/എസ്ഇഎം, ഗൂഗിള്‍ അനലിറ്റിക്‌സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം.
എംഐഎസ് സെയില്‍സ് അസിസ്റ്റന്റ്
ഒഴിവ്-1
ശമ്പളം 20,000 രൂപ.
യോഗ്യത- ഡാറ്റ അനാലിസിസില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.
മേല്‍ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജൂണ്‍ 25. വിശദവിവരങ്ങള്‍ക്കയി
-https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.