Movie News

സിനിമയിലെ കോസ്റ്റ്യൂമിന്റെ നിറത്തില്‍ പോലും ചിത്രത്തിന്റെ ഡീറ്റെയ്‌ലിംഗോ!? ഉള്ളൊഴുക്കിനെ കുറിച്ച് ഉര്‍വശി

ഉളെളാഴുക്ക് എന്ന സിനിമയിലെ വസ്ത്രങ്ങളുടെ കഥ പറഞ്ഞ് മലയാളികളുടെ പ്രിയ നടി ഉര്‍വശി. ഫോട്ടോഗ്രാഫറുമായി നടത്തിയ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സിനിമയിലെ തങ്ങളുടെ കോസ്റ്റ്യൂമിന്റെ നിറങ്ങള്‍ ചിട്ടപ്പെടുത്തിയതെന്ന് ഊര്‍വശി പറഞ്ഞു. അഞ്ചു എന്ന് ക്യാരക്ടറിന്റെ ഉള്ളില്‍ ഒരു റൊമാന്റിക് ആയിട്ടുള്ള പെണ്‍കുട്ടി ഉള്ളതിനാല്‍ ലൈറ്റ് പിങ്ക് ഷെയ്ഡ്, ഗ്രീന്‍ മിക്സഡ് ആയിട്ടുളള നിറങ്ങളുളള വസ്ത്രങ്ങള്‍ ആയിരുന്നു മഞ്ജുവിനായി പറഞ്ഞു വെച്ചിരുന്നത്. എന്നാല്‍ 15 വയസ്സുമുതല്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ട ഒരുപാട് സംഗതികള്‍ മനസില്‍ കിടക്കുന്ന വ്യക്തിയാണ് ഉര്‍വശിയുടെ ക്യാരക്ടര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരിക്കലും സ്വന്തം നിലയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ അവരുടെ വസ്ത്രങ്ങളുടെ കളറുകള്‍ ഒന്നും തന്നെ പ്ലസന്റ് ആയിരുന്നില്ലെന്നും നടി വ്യക്തമാക്കി.

ഈ രണ്ട് ക്യാരക്ടറുകളുടെയും മനസിന്റെ റിഫ്ളക്ഷന്‍ തന്നെയാണ് കോസ്റ്റ്യൂമില്‍ കാണാവുന്ന നിറങ്ങള്‍ എന്നും ഉര്‍വശി പറഞ്ഞു. വെള്ളത്താല്‍ ചുറ്റപ്പെട്ട സിനിമയുടെ ലൊക്കേഷനെ കുറിച്ചും ഉര്‍വശി വാചാലയായി. ഓരോ മഴയും ഓരോരുത്തര്‍ക്കും പല ഓര്‍മകളാണ് നല്‍കുന്നത്. മഴയ്ക്ക് അങ്ങനെ ഒരു സത്യമുണ്ട.് ചില മഴ ചിലര്‍ക്ക് നൊസ്റ്റാള്‍ജിക് ആയിരിക്കും ചില മഴ ചിലര്‍ക്ക് പ്രണയം ആയിരിക്കും, ചിലര്‍ക്ക് മഴയൊരു നോവായിരിക്കും. ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിച്ചിരിക്കുന്ന ക്യാരക്ടറിന്് ഓരോ മഴയും ദുരിതത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളുമായിരുന്നു എന്ന് നടി പറഞ്ഞു. രണ്ട് കാരക്ടേഴ്സിന്റെയും ഉള്ളിലുള്ള ഒഴുക്ക് ഈ വെള്ളപ്പൊക്കവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അതേസമയം സിനിമയുടെ കഥ കേട്ട ഉടന്‍ തന്നെ ഉളെളാഴുക്ക് താന്‍ റിജക്ട് ചെയ്തിരുന്നതായി നടി ഉര്‍വശി നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് കാരണമല്ല താന്‍ ഈ പ്രോജക്ട് വേണ്ടന്ന് വെച്ചതെന്നും ഉര്‍വശി വ്യക്തമാക്കിയിരുന്നു. തന്നെ പ്ലസന്റ് ആയിട്ട് കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഉണ്ടെന്നും അതില്‍ നിന്നും മാറി കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. അതിനിടയില്‍ എപ്പോഴെങ്കിലുമൊക്കെ ഒന്ന് കരയുന്ന സിനിമ ചെയ്യാം എന്നേയുള്ളൂ എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റോ ടോമിയുടെ വരാനിരിക്കുന്ന മലയാള ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രത്തില്‍ ഉര്‍വ്വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അര്‍ജുന്‍ രാധാകൃഷ്ണന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ജയ കുറുപ്പ് എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.