കൊച്ചി: യുഎഇയിലെ പ്രവര്‍ത്തനങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ബജാജ് അലയന്‍സ് ലൈഫ് പ്രവാസികള്‍ക്കായുള്ള സേവനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. വിവിധ രാജ്യങ്ങളിലായി വൈദ്യ പരിശോധനാ ശൃംഖല വിപുലമാക്കുന്നത് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് അലയന്‍സ് ലൈഫിന്‍റെ അംഗീകൃത മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പോളിസികള്‍ക്കു മുന്‍പുള്ള വൈദ്യപരിശോധനകള്‍ നടത്താം. സ്വന്തം വീടിനുള്ളില്‍ പോലും ഇതു നടത്താനുള്ള സൗകര്യമുണ്ട്. ബജാജ് അലയന്‍സ് ലൈഫിന്‍റെ ആദ്യ റെപ്രസെന്‍റ്ററ്റിവ് ഓഫീസ് 2023 ജൂണിലാണ് ദുബായില്‍ ആരംഭിച്ചത്.
ബജാജ് ലൈഫിന്‍റെ പല പുതിയ രീതികളും ഡിജിറ്റല്‍ സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് പോളിസി കൈകാര്യം ചെയ്യുന്നതും ക്ലെയിമുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതും ഉപഭോക്തൃ സേവനങ്ങള്‍ നേടുന്നതുമെല്ലാം വളരെ ലളിതമാക്കിയിട്ടുണ്ട്. ഡിജിറ്റലായി ക്ലെയിമുകള്‍ നല്‍കാനാവുന്നതും അവ അതിവേഗത്തില്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. അന്താരാഷ്ട്ര ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പ്രീമിയം ഓട്ടോ പെയ്മെന്‍റ് ആയിനല്‍കാനാവുന്നതും പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണ്.
എന്‍ആര്‍ഐ ഉപഭോക്താക്കളുടെ പ്രത്യേകമായ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നതായും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതായും ബജാജ് അലയന്‍സ് ലൈഫ് ഓപറേഷന്‍സ് മേധാവിയും കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫിസറുമായ രാജേഷ് കൃഷ്ണന്‍ പറഞ്ഞു. അവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ നീക്കങ്ങള്‍ പ്രവാസി ഉപഭോക്താക്കളുടെ എണ്ണം മികച്ച രീതിയില്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സഹായിക്കുന്ന യുഎഇയിലേയും ഗള്‍ഫ് മേഖലയിലേയും വിശ്വസനീയമായ സ്ഥാപനമെന്ന നിലയില്‍ പ്രവാസികള്‍ക്കിടയില്‍ സ്ഥാനം നേടാനയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.