വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്ന് പ്രായം ഭേദമില്ലാതെ പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. അതിന് അതി രാവിലെയുള്ള വെയിൽ കൊള്ളുന്നത് നല്ലതാണ്. എന്നാൽ ഇന്നാർക്കാണ് അതിന് സമയം.
പോരാത്തതിന് ഇന്നത്തെ കാലത്ത് വെയില് കൊണ്ടാൽ മറ്റു പ്രശ്നങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് ഇത് പരിഹരിക്കാൻ പലരും സപ്ലിമെന്റിനെയാണ് ആശ്രയിക്കുന്നത്. പകരം വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഒരു പരിധി വരെ പരിഹാരം കാണാം. അധികമില്ലെങ്കിലും വൈറ്റമിന്‍ ഡി അടങ്ങിയ ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. അതിൽ പ്രധാനിയാണ് മുട്ട വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണമാണ്. മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വൈറ്റമിൻ ഡി ലഭിക്കാൻ മുട്ടയുടെ മഞ്ഞക്കരു തന്നെ കഴിക്കണം . മുട്ട വിറ്റാമിൻ ഡി മാത്രമല്ല, കാല്‍സ്യം, പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. നൽകുന്നു. ഇതിന്റെ മഞ്ഞ ഭാഗത്ത് ഫാറ്റി ആസിഡുകൾ, കൊഴുപ്പ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. പാല്‍, തൈര്, പനീര്‍, നെയ്യ്, ബട്ടര്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കുന്നവയാണ്. ഇവ കാല്‍സ്യം സമ്പുഷ്ടവുമാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കാല്‍സ്യം.ഫിഗ്, ക്രാന്‍ബെറി എന്നിവയും ഏറെ നല്ലതാണ്. കടല്‍ വിഭവങ്ങള്‍ നല്ലതാണ്. മത്തി, അയല, കക്കയിറച്ചി, ചെമ്മീന്‍ എന്നിവ നല്ലതാണ്. നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കാത്തവര്‍ക്ക് കോഡ് ലിവര്‍ ഓയില്‍ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൊണ്ട് സമ്പന്നമാണ് കൂൺ എന്ന് തന്നെ പറയാം. പോഷകങ്ങളുടെ ദൈനംദിന ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നതാണ് കൂൺ. ഇതുമൂലം കൂൺ അസ്ഥികൾക്ക് നല്ല ബലം കിട്ടാൻ ഏറെ സഹായിക്കുന്നു.