വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടര്‍വികസനപദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന്റെ മുന്നോടിയായി വിഴിഞ്ഞത്ത് പബ്ലിക് ഹിയറിങ് നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ആണ് പദ്ധതി പ്രദേശത്തെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഹിയറിങ് സംഘടിപ്പിച്ചത്. കല്ലുവെട്ടാന്‍കുഴി അര്‍ച്ചന ഓഡിറ്റോറിയത്തിലാണ് ഒരു ദിവസം നീണ്ടുനിന്ന പൊതു തെളിവെടുപ്പ് നടന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ തുറമുഖ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി പുലിമുട്ട്, ബെര്‍ത്ത് എന്നിവ നിര്‍മിക്കുന്നതിനും റിക്ലമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പാരിസ്ഥിക അനുമതിക്കാണ് തുറമുഖകമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പൊതുതെളിവെടുപ്പില്‍ നിരവധി നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആവേശപൂര്‍വം പങ്കെടുത്ത് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചു. നേരിട്ടും രേഖാമൂലവും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ നൂറുകണക്കിന് പേര്‍ മുന്നോട്ടുവന്നു. കോവളം എംഎല്‍എ എം വിന്‍സെന്റ്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎഎസ്, സബ് കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ജൂണ്‍ മാസത്തോടുകൂടെ പരീക്ഷണ അടിസ്ഥാനത്തില്‍ ട്രൈല്‍ റണ്‍ പ്രവര്‍ത്തനം തുടങ്ങുവാനും, ആവശ്യമായ അനുമതികള്‍ ലഭിക്കുന്ന പക്ഷം, ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ പൂര്‍ണമായി വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് വിസില്‍ അധികൃതര്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള യലൃവേ ന്റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരേ സമയം 2 കപ്പലുകളാണ് അടുപ്പിക്കുവാന്‍ കഴിയുന്നത്.