നമ്മുടെ സംസ്ഥാനത്ത് ഇന്ന് പലതരത്തിലുള്ള തട്ടിപ്പുകളാണ് നടത്തുന്നത് തട്ടിപ്പ് നടത്തുന്നവർ വളരെയധികം വിദ്യാഭ്യാസമുള്ളവർ ആയിരിക്കും എന്നതാണ് സത്യം കാരണം അത്രത്തോളം ഹൈടെക് ആയ രീതിയിലാണ് ഇന്ന് തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുന്നത് പലപ്പോഴും നമ്മൾ ഈ തട്ടിപ്പിന്റെ ഒക്കെ ഇരയായി മാറുകയും ചെയ്യാറുണ്ട് കാരണം നടക്കുന്നത് തട്ടിപ്പാണെന്ന് നമുക്ക് മനസ്സിലാവാത്ത രീതിയിൽ വളരെ കൃത്യമായി ആയിരിക്കും ഓരോ തട്ടിപ്പുകളും പലപ്പോഴും ഉണ്ടാകുന്നത് അത്തരത്തിൽ ഇപ്പോൾ കേരള പോലീസ് പങ്കുവെച്ച പുതിയൊരു വിവരമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ഏറ്റവും പുതുതായി സംസ്ഥാനത്ത് ഇറങ്ങിയിരിക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ചാണ് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കേരള പോലീസ് കുറിപ്പ് പങ്കുവയ്ക്കുന്നത് നിങ്ങൾ അയച്ച പാഴ്സല് മയക്കുമരുന്ന് കണ്ടെത്തിയെന്നും നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകോളോ വീഡിയോ കോളോ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഫോണിലേക്ക് ചിലപ്പോൾ വരാം യൂണിഫോമിൽ തന്നെ ആയിരിക്കും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വീഡിയോ കോളിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് അയാൾ നിങ്ങളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും നിങ്ങൾ വെർച്ചൽ അറസ്റ്റിലാണ് എന്ന് പറയുകയും ചെയ്യും
ഇത് കേട്ട് സ്വാഭാവികമായും നമ്മൾ ഭയന്നു പോയേക്കാം എന്നാൽ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ് അവസാനം ഇവർ പറയുന്നത് നിങ്ങളുടെ സമ്പാദ്യം മുഴുവൻ തന്നെ അവർ തരുന്ന ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പരിശോധനയ്ക്ക് വേണ്ടി കൈമാറണം എന്നാണ് പണം കൈമാറി കഴിഞ്ഞ ശേഷം മാത്രമാണ് നിങ്ങൾക്ക് സംഭവിച്ചത് ഒരു തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ ഓർക്കുക ഒരു അന്വേഷണം ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടില്ല
ബാങ്ക് രേഖകൾ പരിശോധിക്കാനുള്ള അവകാശം അവർക്കുണ്ട് നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ബാങ്ക് അക്കൗണ്ട് തന്നെ മരവിപ്പിക്കുവാനും സാധിക്കും അല്ലാതെ സമ്പാദ്യം മുഴുവനായി മറ്റൊരാക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തരണമെന്ന് പറയാൻ അവർക്ക് അധികാരമില്ല ഇത്തരം തട്ടിപ്പുകളിൽ ആണ് നിങ്ങൾപ്പെടുന്നത് എങ്കിൽ തീർച്ചയായും ഉടനെ തന്നെ സൈബർ സെല്ലിൽ വിവരമറിയിക്കണം 19 30 എന്ന് തുടങ്ങുന്ന നമ്പറിൽ വിളിച്ചാൽ പെട്ടെന്ന് തന്നെ സൈബർ ഈ വിവരം അറിയിക്കാൻ സാധിക്കും
കേരള പോലീസ് തന്നെയാണ് ഈ ഒരു വിവരത്തെക്കുറിച്ച് ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത് ഈ പേജിന് താഴെ കമന്റ് വന്നിരിക്കുന്നത് പലരും ഇത്തരം ഫോൺകോൾ വന്നിട്ടുണ്ടായിരുന്നു തട്ടിപ്പിന് ഇരയാവുന്നതിന് മുൻപേ തന്നെ ഇത് മനസ്സിലാക്കി എന്നുമാണ് ഇത് മനസ്സിലാക്കിയത് കൊണ്ടാണ് പെട്ടെന്ന് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചത് എന്നും ചിലർ പറയുന്നു അതേസമയം ഇത്തരം ഒരു പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കിയിരുന്നില്ല എന്നും ഇങ്ങനെ ഒരു ഫോൺകോൾ വന്നിരുന്നു എന്നും ചിലർ പറയുന്നു
ഈ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും ഇത്തരം തട്ടിപ്പുകൾ വളരെ സുലഭമായി നടക്കുന്നുണ്ടായിരുന്നു എന്ന് പലരും ഇതിനെക്കുറിച്ച് അറിയുന്നില്ല ഒരു പ്രത്യേക വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ടാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകൾ നടക്കുന്നത് ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ പലപ്പോഴും സാധിക്കാതെ വരികയാണ് പലർക്കും ചെയ്യുന്നത് എന്നാൽ ഇനിയെങ്കിലും ഇത്തരം തട്ടിപ്പുകൾക്കെതിരെ പ്രതികരിക്കണം എന്നാണ് ആളുകൾ പറയുന്നത്