ഇനി യൂട്യൂബിൽ വിവരങ്ങൾ ഇടുമ്പോൾ കുറച്ച് പേടിക്കണം.
തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്ന ആരോഗ്യ മേഖലയിലെ യൂട്യൂബർമാർ ശ്രദ്ധിക്കുക. അവരെ വെരിഫൈ ചെയ്യാൻ ഒരുങ്ങുകയാണ് യൂട്യൂബ്.
യൂട്യൂബ് അടുത്തിടെ അതിന്റെ മെഡിക്കൽ നവീകരിച്ചു തെറ്റായ വിവരങ്ങൾ വീഡിയോകളായി പുറത്തു വന്നിരുന്നു. കോവിഡ് 19 ന്റെ കാലത്ത് വാക്സിനേശനുമായി ബന്ധപെട്ടായിരുന്നു.
അതിന്റെ വാക്സിനുകൾ പ്രത്യുൽപാദനം കുറയ്ക്കുമെന്ന തെറ്റായ വിവരം ഒരുപാട് പേരെ വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്തിരിഞ്ഞിരുന്നു.ഇത് വെറുമൊരു ഉദാഹരണം മാത്രമാണ്.ഇത്തരം തെറ്റായ വിവരങ്ങൾ മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ എത്രയോ വലുതാണ്.
ലോകാരോഗ്യ സംഘടനയ്ക്കും പ്രാദേശിക ആരോഗ്യ അധികാരികൾക്കും വിരുദ്ധമായ വിവരങ്ങൾ നൽകുന്ന വീഡിയോകൾ Google-ന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് ഇനി പ്ലാറ്റ്ഫോം നീക്കം ചെയ്യും.
യുകെയിൽ യൂട്യൂബ് പ്ലാറ്റ്ഫോമിലൂടെ തെറ്റായ വിവരങ്ങൾ പരക്കുന്നത് വ്യാപകമായി തുടരുന്നതിനാലാണ് ഇത്തരം ഒരു നീക്കം. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് യൂട്യൂബർമാരെങ്കിൽ വെരിഫൈ ചെയ്യേണ്ടി വരും. ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്ന പേരില്‍ നിരവധി പേര്‍ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വ്യാപകമായിട്ടുണ്ട്.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വസ്തുതകള്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് ആരോഗ്യ മേഖലയിൽ ജോലി ഉള്ളവരുടെ പ്രവണത. ഇതേ തുടർന്നാണ് യൂട്യൂബ് വെരിഫിക്കേഷന്‍ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. യൂട്യൂബില്‍ ആരോഗ്യ സംബന്ധമായ വിഡിയോകള്‍ക്ക് നല്ല കാഴ്ചക്കാരുണ്ടെന്ന തിരിച്ചറിവിലാണ് ആരോഗ്യ വിഷയങ്ങളെ കുറിച്ച് വിഡിയോ എടുക്കുന്നവരുടെ എണ്ണം കുതിച്ചു കയറിയത്. മലയാളികളും ഇത്തരത്തിൽ ചാനലുകൾ ആരംഭിക്കുന്നതിൽ പിറകിലല്ല. ആരോഗ്യരംഗത്തെ റിക്രൂട്ടിങ് സംബന്ധമായ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും വ്യാപകമാണ്.
ഇന്ന് ഏറ്റവും കൂടുതൽ ചിലവാകുന്നത് ആരോഗ്യ വാർത്തകളും ചികിത്സകളുമാണ്… എല്ലാവരും സ്വയം വൈദ്യനാകുന്ന ഈ കാലഘട്ടത്തിൽ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത് എന്ന് തന്നെ ആർക്കും ഒരു ബോധവുമില്ല.
യൂട്യൂബില്‍ 2022 ല്‍ ആരോഗ്യ വിഡിയോകള്‍ മൂന്ന് ബില്യനിലധികം തവണയാണ് യുകെയിലുള്ളവര്‍ കണ്ടിരിക്കുന്നത്. പുതിയ വെരിഫിക്കേഷന്‍ സ്‌കീമിലേക്കായി യുകെയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. കർശനമായ മാനദണ്ഡങ്ങളാണ് വെരിഫിക്കേഷന്‍ പ്രക്രിയയില്‍ യൂട്യൂബ് നിർബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വെരിഫിക്കേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക ബാഡ്ജുകൾ യൂട്യൂബ് നല്‍കുന്നതായിരിക്കും.
ഇത്തരം വിഡിയോകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവുവെന്നും യൂട്യൂബ് അധികൃതർ പറഞ്ഞു. ജിപിയില്‍ നിന്നുള്ള വൈദ്യോപദേശം നല്‍കുന്നതിന് പകരമായി തങ്ങളുടെ പ്ലാറ്റ്ഫോമിനെ ആരും ഉപയോഗിക്കരുതെന്നും യൂട്യൂബ് പറയുന്നു. യൂട്യൂബ് വഴി ആരോഗ്യ വിവരങ്ങള്‍ അറിയുന്നവര്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഇത്തരം യൂട്യൂബ് ചാനലുകള്‍ നടത്തുന്നവരുടെ കൃത്യത ഉറപ്പിക്കേണ്ടത് ഗൗരവകരവും അനിവാര്യവുമായ കാര്യമാണെന്നാണ് യൂട്യൂബില്‍ ഹെല്‍ത്ത് കണ്ടന്റ് കൈകാര്യം ചെയ്യുന്ന വിശാല്‍ വിരാനി പ്രതികരിച്ചത്..
വൈകാതെ ഇന്ത്യയിലേക്ക് ഈ മാറ്റം കടന്നു വരുമെന്നാണ് പുതിയ വിവരങ്ങൾ.
ഇന്ന് എന്തും ഏതും യൂട്യൂബിൽ ഉണ്ട് എന്ന് വച്ച്
ബോഡി ഫാറ്റിന് നാരങ്ങാ നീര് മുതൽ കാൻസറിന് പെരുവിരനിടയിൽ ചെറുപയർ ദിവസവും വച്ചാൽ മാറുമെന്ന് വിശ്വസിക്കുന്ന
മലയാളികളോട് സൂക്ഷിച്ചാൽ നമ്മുക്ക് കൊള്ളാം.. മുള്ള് കൊണ്ട് എടുക്കേണ്ടത് കോടാലി കൊണ്ട് എടുക്കേണ്ട അവസ്ഥ വരാതെ സൂക്ഷിക്കാം.