കുവൈത്തിൽ വേനൽചൂട് കനത്തതോടെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. 2024 ജൂൺ 23 മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക.
കമ്പനികൾ ഈ നിർദ്ദേശം കർശനമായി പാലിക്കണം. വിലക്ക് ലംഘിക്കുന്നവർക്ക് ശക്തമായ പിഴകൾ നേരിടേണ്ടിവരും. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.