ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചതായി മന്ത്രി പി രാജീവ്. സമുദ്രാന്തര്‍ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നതിനായിട്ടാണ് കെല്‍ട്രോണിന് പുതിയ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ച സന്തോഷം പങ്കുവെക്കുകയാണ്. സമുദ്രാന്തര്‍ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നതിനായിട്ടാണ് കെല്‍ട്രോണിന് പുതിയ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.
നാവികസേനയില്‍ നിന്ന് തന്ത്ര പ്രധാന ഉപകരണങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നത് കെല്‍ട്രോണ്‍ കൈവരിച്ച പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണ്. സോണര്‍ അറെകള്‍ക്കുവേണ്ടി കെല്‍ട്രോണ്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോ ഫ്രീക്വന്‍സി പ്രോസസിംഗ് മോഡ്യൂളുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓര്‍ഡറില്‍ പ്രധാനപ്പെട്ടത്. അന്തര്‍വാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകള്‍. കെല്‍ട്രോണ്‍ മുന്‍പ് നിര്‍മ്മിച്ചു നല്കിയ പ്രോട്ടോടൈപ്പുകള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം രണ്ട് പ്രോസസിങ് മോഡ്യൂളുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. കൂടുതല്‍ ദൂരത്തിലുള്ള ടാര്‍ഗറ്റുകളെ കണ്ടെത്തുന്നതിന് കെല്‍ട്രോണിന്റെ ലോ ഫ്രീക്വന്‍സി പ്രോസസിംഗ് മോഡ്യൂളുകള്‍ സഹായകമാകും.
ഇതോടൊപ്പം നാവികസേനയുടെ വിവിധതരം കപ്പലുകളില്‍ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടര്‍, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്നെറ്റിക് ലോഗ്, ഡാറ്റാ ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റുകള്‍, ആന്റി സബ്മറൈന് ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ക്കുള്ള സോണാറിന് ആവശ്യമായ പവര്‍ ആംപ്ലിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കും.