Entertainment

ഒരിക്കലുമില്ല മല്ലയ്യാ ; ഒഎല്‍എകസ് ആല്ലല്ലോ, അല്ലെങ്കിൽ പഴയത് കിട്ടിയേനെ

“ന്റെ പൊന്നോ എന്തൊരഭിനയം” അണ്ണൻ തമ്പി എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞൊരു ഡയലോഗ് ആണിത്. ഇത് തന്നെയാണ് ഞങ്ങൾക്കും പറയാൻ ഉള്ളത്. ചേട്ടാ ചേട്ടന്റെ ആ സ്ക്രീൻ മൊത്തം നിറഞ്ഞുള്ള കോമഡി റോൾ കാണാൻ ഇനി എത്ര നാൾ കാത്തിരിക്കണം. പണ്ട് കോമഡി ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടിയ ചില നടന്മാരിൽ ഒരാളാണ് സുരാജും.കോമഡി റോളുകള്‍ ചെയ്ത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടന്‍. പിന്നീട് ക്യാരക്ടര്‍ റോളുകളിലാണ് തിളങ്ങിയത്.

എന്നാൽ അദ്ദേഹത്തിന്റെ പഴയ ദാമുവിനെ പോലുള്ള കഥാപാത്രങ്ങളെ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നതും ഞാൻ അടങ്ങുന്ന ഇതേ പ്രേക്ഷകർ തന്നെയാണ്.2000-കളിൽ ഉടനീളം, 2010-കളുടെ മധ്യത്തിൽ, അദ്ദേഹം നിരവധി സിനിമകളിൽ ഹാസ്യ വേഷങ്ങൾ ചെയ്യുകയും മൂന്ന് തവണ (2009, 2010, 2013) മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. പിന്നീടുള്ള തൻ്റെ കരിയറിൽ, കഥാപാത്രങ്ങളിലും പ്രധാന വേഷങ്ങളിലും അദ്ദേഹം വിജയം കണ്ടെത്തി. 2013-ൽ പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് സുരാജ് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി . 2019-ൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പതിപ്പ് 5.25 , വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി .

എന്നാൽ തന്റെ ‘മദനോത്സവം’ എന്ന പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ അദ്ദേഹം ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്.

പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.

‘ആളുകളൊക്കെ എന്നോട് ചോദിക്കാറുണ്ട് സുരാജിപ്പോള്‍ ഭയങ്കര സീരിയസാണല്ലോ എന്ന്. ശരിക്കും കോമഡി വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. കിട്ടിയതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്ന സിനിമയാണിത്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് കരുതുന്നു.’

 

‘നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും കുറേ നാളായി ആഗ്രഹിക്കുന്ന കാര്യമാണ് അഴിഞ്ഞാടിയുള്ള ഒരു ഹാസ്യ സിനിമ. ആ ആഗ്രഹം ഈ സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷെയ്ഡുകളുള്ള ഒരു കഥാപാത്രമാണ് എന്റേത്.’

‘സിനിമയില്‍ ഞാന്‍ മാത്രമല്ല മദനന്‍ വേറെ ഒരു മദനന്‍ കൂടെയുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. എടുത്ത് പറയേണ്ടതാണ് സിനിമയില്‍ അമ്മായിയായി വരുന്ന കഥാപാത്രം പിന്നെ നായിക തുടങ്ങിയവരെയാണ്’ എന്നാണ് സുരാജ് പറഞ്ഞത്.