മാറി വരുന്ന ജീവിത രീതിയിൽ അസുഖങ്ങൾക്ക് വലിയ പങ്കുണ്ട്. കൃത്യമായ ആഹാരവും ഉറക്കവും ഇല്ലാത്തതാണ് പ്രധാന പ്രശ്നം.അതിൽ പ്രധാനിയാണ് ബിപി, ഷുഗർ എന്നിങ്ങനെ ഉള്ളവർ.
ബിപി നിയന്ത്രിക്കാൻ ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. പുകവലി ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. അമിതമായി പുകവലിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രമിക്കുക.ഭക്ഷണത്തിൽ അമിതമായ ഉപ്പ് ഉപയോഗിക്കുന്നവർ അത് കുറയ്ക്കാൻ ശ്രമിക്കുക. സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്.
അമിതമായി മദ്യപിക്കുന്നവർക്ക് ബിപി കൂടാനുള്ള സാധ്യത വളരെ വലുതാണ്. മാത്രമല്ല മദ്യപാനം മറ്റ് പല രോഗങ്ങൾക്കും കാരണമാകും.വ്യായാമം ചെയ്യുന്നത് നല്ല ആരോഗ്യത്തോടിരിക്കാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുക. അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ നല്ലതാണ്.