UAE

വിസ സേവനങ്ങളെ കുറിച്ചുള്ള പ്രദർശനം ദുബൈയിൽ 24ന് തുടങ്ങും

വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ഈമാസം 24 മുതൽ വാഫി മാളിലാണ് പ്രദർശനം ഒരുക്കുക. ദുബൈ GDRFA യാണ് ഈമാസം 28 വരെ ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി പ്രദർശനം ഒരുക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം.

ദുബൈയിലെ വിവിധ തരത്തിലുള്ള വിസകളെ കുറിച്ചും അവക്ക് അപേക്ഷ നൽകുന്നതിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകും. ഉപഭോക്തൃ സേവനം, ഗോൾഡൻ വിസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, റസിഡൻസി വിസ നടപടിക്രമങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ പരിചയപ്പെടുത്തും.

ഒപ്പം വിവിധ മത്സരങ്ങളും പ്രദർശനത്തിലുണ്ടാകും. കുട്ടികളുടെ ചിത്രരചനക്കും പ്രദർശനത്തിൽ പ്രത്യേക അവസരമൊരുക്കുമെന്ന് GDRFA അറിയിച്ചു.