പാലക്കാട് : വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പലരും ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. ഷൊർണൂർ കുളപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവിടെ വിവാഹം നടന്നത്. വരനും വധുവും ഉൾപ്പെടെ ഉള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഛർദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരും ചികിത്സ തേടിയത്. തുടർന്ന്, ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തി.
ഷൊർണൂരിലുള്ള കാറ്ററിംഗ് കമ്പനിയാണ് വിവാഹച്ചടങ്ങിൽ ഭക്ഷണം നൽകിയത്. കാറ്ററിംഗ് കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും കണ്ടെത്തി.