ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗ ദിനാചരണം. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
30 മിനിറ്റ് ദൈർഘ്യമുള്ള യോഗ സെഷന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും ആയുഷ് മന്ത്രി പ്രതാപാവു ഗണപതിറാവു ജാദവും പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 7,000-ത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കുച്ചേരുമെന്ന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ജമ്മുവിലെ പ്രശസ്തമായ ദാൽ തടകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിലാകും (എസ്‌കെഐസിസി) മഹാ യോഗാഭ്യസം സംഘടിപ്പിക്കുന്നത്. താഴ്വരയിൽ പ്രധാനമന്ത്രി യോഗാഭ്യാസം നടത്തുന്നതിൽ കശ്മീരിനാകെ സന്തോഷവും അഭിമാനവുമാണെന്ന് ലഫ്. ഗവർണർ പറഞ്ഞു.