പാലക്കാട് : കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന മുറിയിലാണ് അണലിയെ കണ്ടത്തിയത്. പെരുവമ്പ് ആരോഗ്യകേന്ദ്രത്തിൽ ആണ് സംഭവം വാക്സിനേഷൻ മുറി തുറക്കാനെത്തിയ ജീവനക്കാർ പാമ്പിനെ കണ്ടതിനാൽ വൻ അപകടം ഒഴിവായി.
വാകിസിനേഷൻ മുറിയുടെ ഒരു ജനൽ പൊളിഞ്ഞ നിലയിലായിരുന്നു. ഇതുവഴിയായിരിക്കാം പാമ്പ് അകത്ത് കയറിയതെന്നാണ് നിഗമനം. പൊളിഞ്ഞ ജനലുകൾ മാറ്റി സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. മുറിയിൽ കയറികൂടിയ പാമ്പിനെ നാട്ടുകാരും ജീവനകാരും ചേർന്ന് പിടികൂടുകയായിരുന്നു.