മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വിഭവം തന്നെയായിരിക്കും ജിലേബി. ഭൂരിഭാഗം പേരും ബേക്കറികളിൽ നിന്നാണ് ജിലേബി വാങ്ങുന്നത്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം എന്ന് ആർക്കും അറിയില്ല. വളരെ ക്രിസ്പിയായ ഒരു ജിലേബി റെസിപ്പി ആണ് താഴെ പറയുന്നത്…
ജിലേബിക്ക് ആവശ്യമുള്ള ചേരുവകൾ:
മൈദ – ഒരു കപ്പ്
കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
ഓറഞ്ച് ഫുഡ് കളർ – 1/4 ടീസ്പൂൺ
തൈര് – കാൽകപ്പ്,
വെള്ളം മുക്കാൽ കപ്പ് (ഏകദേശം).
പഞ്ചസാര പാനി
2 കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും രണ്ട് ഏലയ്ക്കായ, ഒരു നുള്ള് കുങ്കുമപ്പൂവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇത്രയും ചേർത്ത് തിളപ്പിക്കുക. 20 സെക്കൻഡ് തിളപ്പിച്ചതിനുശേഷം പഞ്ചസാരപ്പാനി മൂടി മാറ്റി വയ്ക്കുക.
തയാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം യോജിപ്പിച്ച് 15 മിനിറ്റ് മൂടി വയ്ക്കുക. അതിനുശേഷം ചെറിയ നോസിൽ ഉള്ള ഒരു കുപ്പിയിലേക്ക് ഈ മിശ്രിതം ഒഴിക്കുക. മീഡിയം ചൂടുള്ള എണ്ണയിലേക്ക് ഈ മിശ്രിതം ചുറ്റിച്ച് ഒഴിക്കുക. ഓരോ വശവും ക്രിസ്പി ആയതിനുശേഷം ജിലേബി പഞ്ചസാരപ്പാനിയിൽ 20 സെക്കൻഡ് മുക്കി വയ്ക്കുക. അതിനുശേഷം പഞ്ചസാരപ്പാനിയിൽ നിന്ന് ഊറ്റിയെടുത്ത് ചൂടോടെയോ തണുത്തിട്ടോ കഴിക്കാം.