പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന്റെ കൃത്യമായ ഗഡുക്കള്‍ വേഗത്തില്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചതായി പട്ടികജാതി വികസന വകുപ്പ് അറിയിച്ചു. നിലവില്‍ 16 ഫയലുകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടപ്പ് പെരുമാറ്റ ചട്ടംവും, ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിച്ചതുമാണ് കാലതാമസം നേരിടാന്‍ കാരണമായത്. ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ അതിവേഗത്തില്‍ ഫയലുകളുടെ തീര്‍പ്പുകള്‍ നടക്കുകയാണെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് അറിയിച്ചു. ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി വന്നത്തോടെ വിഷയത്തില്‍ പരിശോധന നടത്താന്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തിന് ഉത്തരവ് നല്‍കിയിരുന്നു. എത്രയും വേഗത്തില്‍ ഫയലുകള്‍ പരിശോധിച്ച് ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് ഓരോ വര്‍ഷത്തെയും ഫീസിനത്തിലുള്ള ഗഡുകള്‍ വകുപ്പ് മുഖേന നല്‍കി വരുന്നുണ്ട്. 16 ഫയലുകള്‍ മാത്രമാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. അതില്‍ കഴിഞ്ഞ ഒരാഴ്ചയായി തീര്‍പ്പുകല്‍പ്പിക്കാത്ത 3 ഫയലുകള്‍ മാത്രമാണ്, അതും മുന്‍ ഡയറക്ടറുടെ കാലത്തുള്ളതാണ്. കൃത്യമായ ജോലികള്‍ സമയാസമയത്ത് ചെയ്യാത്തതിന് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തിന് ഞാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടന്‍ അതിനുള്ള മറുപടി ലഭിയ്ക്കും, അതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും ഡയറക്റ്റര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സിംഗിള്‍ മാസ്റ്റര്‍ ലിസ്റ്റ് ഇപ്പോഴും വകുപ്പില്‍ സൂക്ഷിക്കുന്നില്ല. വിളിക്കപ്പെടുന്ന മാസ്റ്റര്‍ ഫയല്‍ ഓരോ തവണയും വ്യത്യസ്ത പേരുകളിലും മറ്റും മാറിക്കൊണ്ടിരിക്കുന്നു. ഓരോ തവണയും നിര്‍ദ്ദിഷ്ട വിദ്യാര്‍ത്ഥിയുടെ ഓര്‍ഡര്‍ നമ്പര്‍ മാറിക്കൊണ്ടിരിക്കുന്നു, കൂടാതെ വിവരങ്ങളും സൂക്ഷിക്കുന്നു പേര്, ജനനത്തീയതി, പിതാവിന്റെ പേര് മുതലായവ പോലുള്ള സ്ഥിരമായ ഡാറ്റ ഉള്‍പ്പെടെ ചില കാര്യങ്ങള്‍ മാറ്റുന്നു പ്രവണ കണ്ടു വരുന്നു. മുകളിലുള്ളതെല്ലാം ഉടന്‍ ശരിയാക്കി ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 2016-17 മുതല്‍ വിദേശ സ്‌കോളര്‍ഷിപ്പ് വിദ്യാർത്ഥികളുടെ മാസ്റ്റര്‍ ലിസ്റ്റും സുരക്ഷിതമായ ഫയലില്‍/ഫോള്‍ഡറില്‍ സൂക്ഷിക്കുക ശരിയായ സുരക്ഷയോടെ ഐടി സെല്‍ സജ്ജീകരിക്കുകയും പേയ്മെന്റ് നിര്‍ദ്ദേശിക്കുമ്പോള്‍ അത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക പുതിയ സ്‌കോളര്‍ഷിപ്പ് വിദ്യാർത്ഥിക്ക് നൽകുന്നതായും വകുപ്പ് അറിയിച്ചു.