Sports

ഗംഭീറിന് പകരം ലക്ഷ്മണ്‍ പരിശീലകനായി എത്തും; ലോകകപ്പിനുശേഷം സിംബാവേ പര്യടനത്തില്‍ വി.വി.എസ് മുഖ്യ പരിശീലകനാകും

രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക റോളില്‍ ആരെത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരം ക്രിക്കറ്റ് ആരാധകര്‍ ഒന്നാകെ ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. ഗൗതം ഗംഭീറിന്റെ പേര് ഏതാണ്ട് ഉറപ്പായി കേള്‍ക്കുന്നെങ്കിലും, ദാ ഇപ്പോള്‍ വി.വി.എസ് ലക്ഷമണന്‍ എത്തുമെന്ന് വാര്‍ത്തകള്‍ വരുന്നു. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ല. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാവയിലേക്ക് അഞ്ച് ടി20 മത്സരങ്ങള്‍ക്ക് പോകും. ലോകകപ്പിനു ശേഷം ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമവും നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെ ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശീലകന്റെ റോള്‍ വഹിച്ച വി.വി.എസ് ലക്ഷമണ്‍ ഇന്ത്യന്‍ ടീമിന്റെ താത്ക്കാലിക പരിശീലകനായി ചുമതലയേല്‍ക്കും. അതിനുശേഷമായിരിക്കും ഗൗതം ഗംഭീര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റടുക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ ഹെഡ് കോച്ച് ദ്രാവിഡ് വീണ്ടും ആ സ്ഥാനത്തേക്ക് അപേക്ഷിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്ന ഐസിസി ഇവന്റ് അദ്ദേഹത്തിന്റെ അവസാന അസൈന്‍മെന്റാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) മേധാവി വിവിഎസ് ലക്ഷ്മണ്‍ സിംബാബ്വെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അനുഗമിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷ്മണും അദ്ദേഹത്തിന്റെ എന്‍സിഎ സപ്പോര്‍ട്ട് സ്റ്റാഫും അടുത്ത മാസം നടക്കുന്ന ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുമായി ബന്ധപ്പെടും. ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെലക്ടര്‍മാരുടെ ടാര്‍ഗെറ്റുചെയ്ത കളിക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ലെ മികച്ച പ്രകടനം നടത്തുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20 ഐ പരമ്പരയ്ക്കുള്ള യുവ ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവോ ഹാര്‍ദിക് പാണ്ഡ്യയോ നയിക്കും.

ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണറായ ഗംഭീര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ എന്ന നിലയില്‍ ടീമിന് കപ്പിടിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഗംഭീറിന്റെ മാറ്റങ്ങളും തന്ത്രങ്ങളും കൊണ്ട് കൊല്‍ക്കത്ത മൂന്നാം തവണ ഐപിഎല്‍ ട്രോഫി നേടി. ഇതോടെയാണ് ബിസിസിഐ ഗംഭീറിന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം വാഗ്ദാനം ചെയ്തത്.

അഞ്ച് ടി20 പരമ്പര…
ടി20 ലോകകപ്പിന്റെ ഒമ്പതാം സീസണിന് ശേഷം രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. അതിന് ശേഷം ജൂലൈയില്‍ ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ പര്യടനം നടത്തും. അഞ്ച് ടി20 പരമ്പരകളാണ് ടീം ഇന്ത്യ അവിടെ കളിക്കുക. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) പ്രസിഡന്റ് ലക്ഷ്മണ്‍ ഈ പരമ്പരയുടെ പരിശീലകനായി പ്രവര്‍ത്തിക്കുമെന്ന് പറയപ്പെടുന്നു. അയര്‍ലന്‍ഡ് പരമ്പരയില്‍ പരിശീലകനായി പോയ അനുഭവം മുന്‍ ഹൈദരാബാദി താരത്തിനുണ്ട്. ഇതോടെ താത്കാലിക പരിശീലകന്റെ ചുമതല വീണ്ടും ലക്ഷ്മണിനെ ഏല്‍പ്പിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.