വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ് മുട്ട കൊണ്ടുളള വിഭവങ്ങൾ . അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവം നമ്മുക്ക് ഇന്ന് പരിചയപ്പെടാം .
ചേരുവകൾ
എണ്ണ
ജീരകം
ഗ്രാമ്പൂ
കറുവാപ്പട്ട
സവാള
വെളുത്തുള്ളി
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
ഉപ്പ്
തക്കാളി
ഫ്രഷ് ക്രീം
കസൂരിമേത്തി
മുട്ട
വറ്റൽമുളക് പൊടിച്ചത്
മല്ലിയില
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കാൽ ടീസ്പൂൺ ജീരകം, ഒരു കറവാപ്പട്ട, രണ്ട് ഏലയ്ക്ക, രണ്ട് സവാള ചെറുതായി അരിഞ്ഞത്, എന്നിവ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു തക്കാളി ചെറുതായി അരിഞ്ഞ് അരച്ചെടുത്തത് ചേർത്ത് വേവിക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ ഫ്രഷ്ക്രീമും, കാൽ ടീസ്പൂൺ കസൂരിമേത്തിയും ചേർത്തിളക്കിയതിനു ശേഷം അഞ്ച് മുട്ട പൊട്ടിച്ച് ഇതിനു മുകളിലേയ്ക്ക് ഒഴിക്കുക. അൽപ്പം മല്ലിയില, വറ്റൽമുളക് പൊടിച്ചത് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.