ഗോവന്‍ ബീച്ചില്‍ അടിച്ച് പൊളിക്കുകയാണ് മലയാളികളുടെ പ്രിയ താരം മഞ്ചു പിളള. ബീച്ചില്‍ നില്ക്കുന്ന ഫോട്ടോസ് താരം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടുതന്നെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ചിത്രത്തോടൊപ്പം മഞ്ചു പിളളയുടെ മകള്‍ ദിയയുടെ കമന്റും പ്രേക്ഷകര്‍ ഏറ്റെടുത്തു.
‘ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുന്നു’ എന്നാണ് മഞ്ജു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. ഇതിന് മകള്‍ നല്കിയ കമന്റായിരുന്നു വൈറല്‍. റിയാസ് ഖാന്റെ ‘അടിച്ചുകേറി വാ’ എന്ന ഡയലോഗുമായി സാമ്യം തോന്നിപ്പിക്കുന്ന ‘കയറിവാ മകളേ’ എന്നാണ് മകള്‍ ദയ കമന്റിട്ടത്. ഇതിന് മഞ്ജു പിള്ള മറുപടി കൊടുക്കുകയും ചെയ്തു. ‘പിന്നല്ല’ എന്നായിരുന്നു മഞ്ചുവിന്റെ മറുപടി.
മഞ്ജുവിനെ സ്നേഹിക്കുന്നവര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ക്കും മഞ്ജു സന്തോഷത്തോടെ പ്രതികരിച്ചു. ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യത്തിന് തിരികെ തിരുവനന്തപുരത്തെത്തി എന്ന് മറുപടി നല്കി. നടി മഞ്ജു പിള്ളയുടെ ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകള്‍ തന്നെ.