മ്യൂണിക്: യൂറോകപ്പിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ഉക്രൈൻ. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ജയം സ്വന്തമാക്കിയത്.
പതിനേഴാം മിനിറ്റില്‍ സ്ലോവാക്യന്‍ അറ്റാക്കര്‍ ഇവാന്‍ ഷ്രാന്‍സ് ആണ് സ്ലോവാക്യക്കായി സ്‌കോര്‍ ചെയ്തത്. ഹരാസ്ലിന്‍ ബാക്ക് പോസ്റ്റിലേക്ക് ഒരു മികച്ച ക്രോസ് നല്‍കുന്നു. യുക്രെയിനിന്റെ ബെനിഫിക്കന്‍ ഗോള്‍കീപ്പര്‍ അനാറ്റൊലി ടര്‍ബിനെ മറികടന്ന് ഉയര്‍ന്ന് ചാടിയ ഷ്രാന്‍സ് വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ വിജയഗോള്‍ നേടിയതും ഷ്രാന്‍സ് ആയിരുന്നു.
രണ്ടാം പകുതിയുടെ തന്ത്രങ്ങൾ മാറ്റിയ ഉക്രൈൻ ആദ്യ പത്തുമിനിറ്റിൽതന്നെ സമനില പിടിച്ചു. 54-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ മിഖായേൽ മുഡ്രിക് സിൻചെൻകോയ്ക്ക് മറിച്ചുനൽകി. ബോക്‌സിൽ നിന്ന് സിൻചെങ്കോയിൽ നിന്ന് ലഭിച്ച പാസ് കൃത്യമായി പോസ്റ്റിലേക്ക് തട്ടിയിട്ട് മിഖാലോ ഷപരെങ്കോ ഉക്രൈന് സമനില നൽകി(1-1).
79-ാം മിനിറ്റില്‍ യുക്രൈന്‍ ലീഡ് നേടി. സ്‌ട്രൈക്കര്‍ റൊമാന്‍ യാറെംചുക് ആണ് ഗോള്‍ നേടിയത്. മിക്കോള ഷപാരെങ്കോ ബോക്‌സിനകത്തേക്ക് നീട്ടിനല്‍കിയ പന്ത് സ്ലൊവേക്യന്‍ ഗോള്‍ക്കീപ്പര്‍ കൈവശപ്പെടുത്തുംമുന്‍പ് യാറെംചുക് ബോക്‌സിനകത്തേക്ക് പായിച്ചു (2-1).