കോഴിക്കോട്: കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കൈവേലി ടൗണിന് സമീപം ബന്ധുവീട്ടിലെ കുളിമുറിയില്‍ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
വെന്റിലേറ്ററിലായിരുന്ന ശ്രീലിമ വെളളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.