Celebrities

വിവാഹം 17 വയസിൽ; ഭര്‍ത്താവുമായി 30 വയസിന്റെ വ്യത്യാസം; ജീവിതത്തിൽ സംഭവിച്ചത് പറഞ്ഞ് നടി അഞ്ജു

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി വളര്‍ന്ന താരമാണ് അഞ്ജു. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള അഞ്ജു കൗരവര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിട്ടെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും വ്യക്തി ജീവിതത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് നടി. തടിച്ചി ആയിരുന്നതിനാല്‍ തന്നെ ചില സിനിമകളില്‍ അഭിനയിപ്പിച്ചില്ലെന്നാണ് പുതിയൊരു അഭിമുഖത്തില്‍ അഞ്ജു ആരോപിക്കുന്നത്. മീനയും ഖുശ്ബുവുമൊക്കെ തന്നെ പോലെയായിരുന്നിട്ടും അവര്‍ക്കൊക്കെ അവസരങ്ങള്‍ കിട്ടിയെന്നും പിന്നെ എന്തുകൊണ്ട് തനിക്ക് വന്നില്ലെന്നുമാണ് അഞ്ജു ചോദിക്കുന്നത്.

വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ നടിയാണ് അഞ്ജു. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് നടി നായികയായി മാറുന്നതും. ഇടയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ക്യാരക്ടര്‍ റോളുകളിലും നടി അഭിനയിച്ചു. പിന്നാലെ വിവാഹിതയാവുകയും ചെയ്തു. തന്നേക്കാള്‍ 30 വയസ്സ് കൂടുതലുള്ള നടന്‍ ടൈഗര്‍ പ്രഭാകരനെയാണ് അഞ്ജു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ നടി ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മാത്രമല്ല അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു.

അന്ന് മുതല്‍ നടി മകനൊപ്പം ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറി ജീവിക്കുകയായിരുന്നു അഞ്ജു. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ്. ചെറുപ്പത്തില്‍ ഒരിക്കലും അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. സിക്സ് ടു സിക്സ്റ്റി എന്ന സിനിമയുടെ നൂറാം ദിനം ആഘോഷിക്കാന്‍ ഞങ്ങള്‍ കുടുംബസമേതം പോയിരുന്നു. അന്ന് എനിക്ക് ഒന്നര വയസ്സ് പ്രായമുണ്ടാവും. അവിടെ വച്ച് എന്നെ കണ്ട സംവിധായകന്‍ മഹേന്ദ്രന്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്നതിനാല്‍ വന്നതെല്ലാം ചെയ്തു. സ്‌പെയര്‍ ഫ്‌ളവേഴ്‌സ് ആണ് എന്റെ ആദ്യ സിനിമ.

പതിനേഴാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹിതയാവുന്നത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയതോടെയാണ് വിവാഹിതയാവുന്നത്. എന്നാല്‍ അതൊരു അബദ്ധമായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞതോടെ മകനെ ഒറ്റയ്ക്ക് വളര്‍ത്താന്‍ എനിക്ക് ധൈര്യമുണ്ടായി. കാരണം ആ ദാമ്പത്യ ജീവിതം വളരെ വേഗം അവസാനിച്ചതാണ്. എന്റെ അമ്മ ഉള്ളിടത്തോളം കാലം അവരാണ് മകനെ നോക്കിയത്. അതുകൊണ്ട് ഞാന്‍ പിന്നെയും സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ മരണശേഷം കുടുംബമാണോ, സിനിമയാണോ, മകനാണോ വേണ്ടതെന്ന ചോദ്യം വന്നു. ഇതോടെ മകന് വേണ്ടി സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്.