ആറു മാസത്തിനിടെ ദുബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന ഇ- സ്കൂട്ടർ അപകടങ്ങളിൽ മരിച്ചത് നാലു പേരെന്ന് ദുബൈ പൊലീസ്. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഈ വർഷം ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7,804 ട്രാഫിക് ലംഘനങ്ങളാണ്. 4,474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാത്ത ഇടങ്ങളിലും റോഡുകളിലും റൈഡ് ചെയ്യുന്നതു വഴി ഇ-സ്കൂട്ടറുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്ന് ദുബൈ പൊലീസിന്റെ ഓപറേഷൻസ് അഫയേഴ്സ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.