ഡൽഹി: ഉഷ്ണതരംഗത്തില്‍ നിന്നും ആശ്വാസമായി ഡല്‍ഹിയില്‍ മഴയെത്തി. ആര്‍കെ പുരം, ഗുരുഗ്രാം മേഖലകളില്‍ ശക്തമായിത്തന്നെ മഴപെയ്തു. മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ ശരാശരി താപനില 40 ഡിഗ്രിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം ഉഷ്ണ തരംഗത്തെ തുടര്‍ന്ന് 17 പേർ ഡൽഹിയിൽ മരിച്ചിരുന്നു.
ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 28.4 ഡിഗ്രി സെൽഷ്യസിലേക്കെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം സൂര്യാഘാതം ഏറ്റ് 33 പേരെയാണ് സഫദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 24 മണിക്കൂറിനിടെ 13 പേർ മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടി. അതിൽ നാല് പേർ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.