ലഡ്ഡു തയ്യാറാക്കാറുണ്ടോ? പലരും ഇത് വീട്ടിൽ തയ്യറാക്കുന്നത് കുറവാണ്, കാരണം മറ്റൊന്നുമല്ല തയ്യാറാക്കാനെടുന്ന സമയവും മറ്റും ചിന്തിച്ചു തന്നെയാണ്. എന്നാൽ ഇന്നൊരു ഈസി റെസിപ്പി നോക്കിയാലോ? ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു വെറും പത്ത് മിനിറ്റിനുള്ളില്‍ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഗോതമ്പു പൊടി – 1 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- നട്സ് – ബദാം, അണ്ടിപരിപ്പ്, പിസ്ത പൊടിച്ചത്
- നെയ്യ് – 1/2 കപ്പ്
- ഏലയ്ക്കാ പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ഗോതമ്പു പൊടിയിട്ട് മൂത്ത മണം വരുമ്പോൾ കുറച്ച് നെയ്യ് ഒഴിച്ചു നന്നായി ഇളക്കി എടുക്കണം. മൂത്ത മണം വരുമ്പോൾ ഏലയ്ക്കാ പൊടിയും പൊടിച്ചു വെച്ചിരിക്കുന്ന നട്സും പഞ്ചസാര പൊടിച്ചതും ചേർത്തു കുറച്ചുനെയ്യും ചേർത്തു ഇളക്കുക. ഒന്നു തണുത്തതിന് ശേഷം ലഡ്ഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കുക. നല്ല ഹെൽത്തി ആയിട്ടുള്ള ലഡ്ഡു തയ്യാർ. ഇങ്ങനെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ തയ്യാറാക്കാം.