ഉപ്പുമാവ് തയ്യറാക്കാറില്ലേ? സാധാരണ ഉപ്പുമാവിൽ നിന്നും വ്യത്യസ്തമായ ഒരു ഉപ്പുമാവ് തയ്യാറാക്കിയാലോ?ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് റാഗി. ഇതുവെച്ച് ഒരു കിടിലൻ ഉപ്പുമാവ് തയ്യറാക്കിയാലോ? റാഗി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റാഗി സേമിയ ഉപ്പുമാവ്.
ആവശ്യമായ ചേരുവകൾ
- റാഗി സേമിയ – 100 ഗ്രാം
- വെള്ളം – ആവശ്യത്തിന്
- സവാള – 1 എണ്ണം വലുത്
- പച്ചമുളക് – എരിവിനു അനുസരിച്ചു
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
കടുക് വറുക്കാനാവശ്യമായവ
- കടുക് – 1 ചെറിയ സ്പൂൺ
- ഉഴുന്ന് – 1 സ്പൂൺ
- കടലപരിപ്പ് – 1 സ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- തിരുമ്മിയ തേങ്ങ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളായ സവാളയും പച്ചമുളകും ഇഞ്ചിയും ഉഴുന്നും കടലപരിപ്പും കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളച്ചു വന്നാൽ സേമിയ റാഗി ഇട്ട് അഞ്ച് മിനുട്ട് മൂടി വയ്ക്കുക. ശേഷം തേങ്ങ ചേർത്ത് ചൂടോടെ കഴിക്കാം.