ചായയ്ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? ബജി മുളക് വച്ച് ഒരു കിടിലൻ പലഹാരം എളുപ്പം തയ്യാറാക്കാം. മഴക്കാലമല്ലേ ചൂട് ചായയും മുളക് ബജിയും കഴിച്ചാലോ?
ആവശ്യമായ ചേരുവകൾ
- 1. ബജി മുളക് – 12 എണ്ണം
- 2.കടല മാവ് – 1 കപ്പ്
- 3.അരിപൊടി – 2 ടേബിൾ സ്പൂൺ
- 4.കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
- 5.ഉപ്പ് – ആവശ്യത്തിന്
- 6.വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1/2 ടേബിൾ സ്പൂൺ
- 7.മഞ്ഞൾ പൊടി – 1/4 ടേബിൾ സ്പൂൺ
- 8.കായ പൊടി – കുറച്ചു
- 9.വെള്ളം – മാവ് കലക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളക് ബജി മുക്കിപൊരിക്കാൻ 2 മുതൽ 8 വരെയുള്ള സാധനങ്ങൾ വെള്ളം ഒഴിച്ച് ഒരു ഇഡലി മാവിന്റെ പരുവത്തിൽ കലക്കി വയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ബജി മുളക് ഓരോന്നായി മാവിൽ മുക്കി പൊരിച്ചെടുക്കുക.