ചായയ്ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? ബജി മുളക് വച്ച് ഒരു കിടിലൻ പലഹാരം എളുപ്പം തയ്യാറാക്കാം.ബജ്ജി മുളക് എന്ന് കേട്ടപ്പോൾ മുളക് ബജ്ജി ആയിരിക്കും മനസ്സിൽ വന്നത് അല്ലെ? മുളക് വടയാണ് താരം. തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.വട പരിപ്പ് കുതിർത്തത് – 1 കപ്പ്
- 2.ചെറിയുള്ളി – അഞ്ചോ ആറോ
- 3.ഉപ്പ് – ആവശ്യത്തിന്
- 4.മഞ്ഞൾ പൊടി – 1/4 ടേബിൾ സ്പൂൺ
- 5.പെരുംജീരകം – 1 ടേബിൾ സ്പൂൺ
- 6.മുളക് പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1 മുതൽ 6 വരെ ഉള്ള സാധനങ്ങൾ നന്നായി അരച്ചെടുക്കുക. ഇനി ഓരോ മുളകും ഈ ഒരു അരപ്പിൽ പൊതിഞ്ഞു നല്ല ചൂട് എണ്ണയിൽ വറുത്തു കോരുക. രണ്ടും ചായയുടെ കൂടെ കഴിക്കാൻ പറ്റിയവയാണ്.