കൊഞ്ച് പ്രിയരാണെങ്കിൽ ഒരു കിടിലൻ റെസിപ്പി നോക്കാം. എളുപ്പം തയ്യാറാക്കാം കൊഞ്ച് പെപ്പർ ഫ്രെെ.
മാരിനേഷനായി ആവശ്യമായ ചേരുവകൾ
കറിക്കാവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാരിനേഷനുള്ള എല്ലാ ചേരുവകളും നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ ഇട്ട് ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയിൽ ഉള്ളി, മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഉപ്പ് ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. കാപ്സിക്കം ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇനി ചെമ്മീൻ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കുറച്ച് ഗരം മസാല പൊടി ചേർത്ത് നന്നായി വഴറ്റുക. 4 മുതൽ 5 മിനിറ്റ് വരെ മൂടി വെച്ച് വേവിക്കുക. ഇനി കുരുമുളകും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റുക. റെസിപ്പി റെഡി.