കുട്ടികളുടേയും മുതിർന്നവരെയും ഇഷ്ട്ട വിഭവമാണ് ഐസ് ക്രീം. പലരും ഇത് കടയിൽ നിന്നും വാങ്ങിക്കുന്നതാണ്. എന്നാൽ വീട്ടിലുള്ള ചേരുവകൾ വെച്ച് എസ്സൻസോ കളറോ ഒന്നും ചേർക്കാതെ ഒരു കിടിലൻ ഐസ് ക്രീം തയ്യറാക്കി നോക്കാം. കോകോനറ്റ് മാങ്കോ ഐസ് ക്രീം റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ
- നാരങ്ങാനീര്
- തേങ്ങാപ്പാൽ
- പാൽ
- കോൺഫ്ളോർ
- പഞ്ചസാര
- തേങ്ങ
- മുട്ടവെള്ള
- ക്രീം
തയ്യാറാക്കുന്ന വിധം
രണ്ടു പഴുത്ത മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കി രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീരും ചേര്ത്തു മിക്സിയിൽ അടിച്ചെടുത്തു വയ്ക്കുക. ഒരു കപ്പ് തേങ്ങാപ്പാലും അരക്കപ്പ് പാലും സോസ്പാനിൽ ഒഴിക്കുക. ഇതിൽ മൂന്നു വലിയ സ്പൂൺ കോൺഫ്ളോർ അരക്കപ്പ് പാലിൽ കലക്കിയതും അരക്കപ്പ് പഞ്ചസാരയും ചേർത്ത് അടുപ്പത്ത് വച്ചു ചെറുതീയിൽ തുടരെയിളക്കുക. കുറുകിവരുമ്പോൾ രണ്ടു വലിയ സ്പൂൺ തേങ്ങ ചുരണ്ടിയതും ചേർത്തിളക്കി വാങ്ങുക. ചൂടാറിയ ശേഷം മാങ്ങാ അരച്ചതും ചേർത്തിളക്കി അടപ്പുള്ള പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കുക. സെറ്റായിത്തുടങ്ങുമ്പോൾ പുറത്തെടുത്ത്, രണ്ടു മുട്ടവെള്ള അരക്കപ്പ് ക്രീം ചേർത്തടിച്ചതും ചേർത്തു മിക്സിയിൽ അടിച്ചു വീണ്ടും ഫ്രീസറിൽ വച്ചു സെറ്റ് ചെയ്തെടുക്കണം.