Food

മഴയത്ത് ഐസ് ക്രീം കഴിക്കാൻ തോന്നാറുണ്ടോ? കോ​കോ​ന​റ്റ്‌ മാ​ങ്കോ ഐ​സ്‌ ക്രീം റെസിപ്പി നോക്കാം

​കുട്ടികളുടേയും മുതിർന്നവരെയും ഇഷ്ട്ട വിഭവമാണ് ഐ​സ്‌ ക്രീം. ​പലരും ഇത് കടയിൽ നിന്നും വാങ്ങിക്കുന്നതാണ്. എന്നാൽ വീ​ട്ടി​ലു​ള്ള ചേ​രു​വ​ക​ൾ വെച്ച് എ​സ്സ​ൻ​സോ ക​ള​റോ ഒ​ന്നും ചേ​ർ​ക്കാ​തെ ഒരു കിടിലൻ ഐസ് ക്രീം തയ്യറാക്കി നോക്കാം. കോ​കോ​ന​റ്റ്‌ മാ​ങ്കോ ഐ​സ്‌ ക്രീം റെസിപ്പി നോക്കാം

ആവശ്യമായ ചേരുവകൾ

  • പ​ഴു​ത്ത മാ​ങ്ങ
  • നാ​ര​ങ്ങാ​നീ​ര്
  • തേ​ങ്ങാ​പ്പാ​ൽ
  • പാ​ൽ
  • കോ​ൺ​ഫ്‌​ളോ​ർ
  • പ​ഞ്ച​സാ​ര
  • തേ​ങ്ങ
  • മു​ട്ട​വെ​ള്ള
  • ക്രീം

തയ്യാറാക്കുന്ന വിധം

ര​ണ്ടു പ​ഴു​ത്ത മാ​ങ്ങ തൊ​ലി ചെ​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി ര​ണ്ടു ചെ​റി​യ സ്പൂ​ൺ നാ​ര​ങ്ങാ​നീ​രും ചേ​ര്‍ത്തു മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ത്തു വ​യ്ക്കു​ക. ഒ​രു ക​പ്പ് തേ​ങ്ങാ​പ്പാ​ലും അ​ര​ക്ക​പ്പ് പാ​ലും സോ​സ്പാ​നി​ൽ ഒ​ഴി​ക്കു​ക. ഇ​തി​ൽ മൂ​ന്നു വ​ലി​യ സ്പൂ​ൺ കോ​ൺ​ഫ്‌​ളോ​ർ അ​ര​ക്ക​പ്പ് പാ​ലി​ൽ ക​ല​ക്കി​യ​തും അ​ര​ക്ക​പ്പ് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അ​ടു​പ്പ​ത്ത് വ​ച്ചു ചെ​റു​തീ​യി​ൽ തു​ട​രെ​യി​ള​ക്കു​ക. കു​റു​കി​വ​രു​മ്പോ​ൾ ര​ണ്ടു വ​ലി​യ സ്പൂ​ൺ തേ​ങ്ങ ചു​ര​ണ്ടി​യ​തും ചേ​ർ​ത്തി​ള​ക്കി വാ​ങ്ങു​ക. ചൂ​ടാ​റി​യ ശേ​ഷം മാ​ങ്ങാ അ​ര​ച്ച​തും ചേ​ർ​ത്തി​ള​ക്കി അ​ട​പ്പു​ള്ള പാ​ത്ര​ത്തി​ലാ​ക്കി ഫ്രീ​സ​റി​ൽ വ​യ്ക്കു​ക. സെ​റ്റാ​യി​ത്തു​ട​ങ്ങു​മ്പോ​ൾ പു​റ​ത്തെ​ടു​ത്ത്, ര​ണ്ടു മു​ട്ട​വെ​ള്ള അ​ര​ക്ക​പ്പ് ക്രീം ​ചേ​ർ​ത്ത​ടി​ച്ച​തും ചേ​ർ​ത്തു മി​ക്സി​യി​ൽ അ​ടി​ച്ചു വീ​ണ്ടും ഫ്രീ​സ​റി​ൽ വ​ച്ചു സെ​റ്റ് ചെ​യ്തെ​ടു​ക്ക​ണം.