പഞ്ഞിപോലുള്ള അപ്പം കഴിക്കാൻ ആഗ്രഹമുണ്ടോ ? എന്നാൽ ഇനി വെറും അരമണിക്കൂർ മതി , തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…
ചേരുവകൾ
റവ – ഒന്നര കപ്പ്
അരിപ്പൊടി – കാൽ കപ്പ്
യീസ്റ്റ് – ഒരു ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ചെറുചൂട് വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിലേക്ക് റവ, അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക.
- 15 -20 മിനിറ്റ് അടച്ചു വച്ച ശേഷം ഉപ്പും മധുരവും നോക്കാം.
- ഫ്രൈയിങ് പാൻ ചൂടാക്കിയ ശേഷം മാവ് ഒഴിച്ച് കൊടുക്കുക. അധികം പരത്താതെ മാവ് ഒഴിക്കണം. ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം മൂടി വച്ച് വേവിച്ചെടുക്കുക.